കേരളത്തിന് നിലവിൽ വിദേശ സഹായങ്ങൾ ആവശ്യമില്ലെന്ന് കേന്ദ്ര സർക്കാർ

ചൊവ്വ, 21 ഓഗസ്റ്റ് 2018 (15:01 IST)
ഡൽഹീ: ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി കേരളത്തിനു വിദേശ രാജ്യങ്ങളുടെയും സംഘടനകളുടെയും സഹായം ആവശ്യമില്ലെന്ന് കേന്ദ്ര സർക്കാർ. അറേബ്യൻ രാജ്യങ്ങളും ജപ്പനും ഐക്യരാഷ്ട്ര സഭയുമടക്കം കേരളത്തിന് സഹയങ്ങൾ നൽകാൻ മുന്നോട്ട് വന്നതിനു പിന്നാലെയാണ് കേന്ദ്ര സർക്കാർ നിലപാട് സ്വീകരിച്ചിരിക്കുന്നത്.
 
ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി കേന്ദ്ര സർക്കാർ നടപടികൾ സ്വീകരിക്കുന്നുണ്ട്. ഇതിൽ കേരളം തൃപ്തരാണ്. രാജ്യത്തിനു തന്നെ സ്ഥിതി നിയന്ത്രിക്കാനാകുമെന്നും മറ്റു രാജ്യങ്ങളുടെയും അന്തർദേശീയ സംഘടനകളുടെയും സഹായങ്ങൾ നിലവിൽ ആവശ്യമില്ലെന്നുമാണ് കേന്ദ്ര സർക്കാർ പറയുന്നത്. 
 
പ്രളയക്കെടൂതിയിൽ 20000 കോടി രൂപയുടെ നാശനഷ്ടമാണ് പ്രാധമിക അവലോകനത്തിൽ കണക്കാക്കപ്പെട്ടിരിക്കുന്നത്. വിശദമായ അവലോകനത്തിൽ ഇത് ഇനിയും വർധിക്കാനാണ് സാധ്യത. അടിയന്തരമായി 2000 കോടി ആവശ്യപ്പെട്ട കേരലത്തിന് കേന്ദ്രം അനുവദിച്ചിരിക്കുന്നത് 500 കോടി മാത്രമാണ്. ഇത് പര്യാപ്തമല്ലെന്ന് മനസിലാക്കിയാണ് വിവിധ സംഘടനകളും രാജ്യങ്ങളും കേരലത്തിന് സഹായങ്ങൾ പ്രഖ്യാപിച്ചത്. എന്നാൽ കേന്ദ്ര സർക്കാരിന്റെ നിലപാട് ഇതിനു വിലങ്ങുതടിയാവുകയാണ്.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍