5000 പേരെ പ്രണയിക്കുന്നുവെന്ന് തലയില്‍ ആള്‍താമസമുള്ള ഒരാള്‍ പറയുമോ, അങ്ങനെയല്ലാത്തവര്‍ ഷണ്ഡന്മാരാണോ; ഗണേഷ് കുമാറിനെതിരെ വെള്ളാപ്പള്ളി

സിആര്‍ രവിചന്ദ്രന്‍

ചൊവ്വ, 10 മാര്‍ച്ച് 2026 (12:18 IST)
മന്ത്രി ഗണേഷ് കുമാറിനെതിരെ വെള്ളാപ്പള്ളി നടേശന്‍. മന്ത്രിസ്ഥാനത്തിരുന്ന് ഇത്രയും തറപ്രവര്‍ത്തി കാണിച്ച മറ്റൊരാളില്ലെന്ന് വെള്ളാപ്പള്ളി നടേശന്‍ കുറ്റപ്പെടുത്തി. മന്ത്രിസ്ഥാനത്തിരിക്കുമ്പോഴെങ്കിലും ഒരു നിലവാരം പുലര്‍ത്താന്‍ അദ്ദേഹം ബാധ്യസ്ഥന്‍ ആണെന്നും ഇക്കാര്യത്തില്‍ ജനങ്ങള്‍ക്ക് തൃപ്തികരമായ തീരുമാനം മുഖ്യമന്ത്രി എടുക്കണമെന്നും വെള്ളാപ്പള്ളി പറഞ്ഞു.
 
ഭാര്യ പരാതി പിന്‍വലിച്ചു എന്നതുകൊണ്ട് കാര്യമായില്ല. സമൂഹത്തിന് പൊതുപ്രവര്‍ത്തകന്‍ എന്ന നിലയില്‍ കാണിക്കേണ്ട മാന്യതയും മര്യാദയും ഗണേഷ് കുമാര്‍ കാട്ടിയില്ല. ഭംഗിയായി ഭരണ നടത്തിക്കൊണ്ടിരിക്കുന്ന മന്ത്രിസഭയുടെ പുഴുക്കുത്താണ് ഗണേഷ്‌കുമാറെന്നും വെള്ളാപ്പള്ളി പറഞ്ഞു
 
5000 പേരെ പ്രണയിക്കുന്നുവെന്ന് തലയില്‍ ആള്‍താമസമുള്ള ഒരാള്‍ പറയുമോ, അങ്ങനെയല്ലാത്തവര്‍ പൊട്ടന്മാരും ഷണ്ഡന്മാരും ആണെന്നാണ് പറയുന്നത്. കൂടുതല്‍ ഒന്നും പറയുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍