ലിങ്ക്‌ഡ്ഇനിൽ വിവരച്ചോർച്ച, 92 ശതമാനം ഉപഭോക്താക്കളുടെ വിവരങ്ങളും ചോർന്നെന്ന് റിപ്പോർട്ട്

Webdunia
ബുധന്‍, 30 ജൂണ്‍ 2021 (19:08 IST)
പ്രമുഖ സോഷ്യൽ നെറ്റ്‌വർക്കിൻ സേവനമായ ലിങ്ക്‌ഡ്ഇനിൽ നിന്നും ഡാറ്റ വൻതോതിൽ ചോർന്നതായി റിപ്പോർട്ട്. ഉപഭോക്താക്കളിൽ 92 ശതമാനം പേരുടെയും വിവരങ്ങൾ ചോർന്നതായാണ് റിപ്പോർട്ട്. ഏതാണ്ട് 700 മില്യൺ ആളുകളുടെ വിവരങ്ങളാണ് ചോർന്നിരിക്കുന്നത്.
 
ഓൺലൈൻ, ഫിസിക്കൽ വിലാസങ്ങൾ, ജിയോലൊക്കേഷൻ റെക്കോർഡുകൾ, പ്രതീക്ഷിക്കുന്ന ശമ്പളം എന്നിങ്ങനെ വിവരങ്ങളാണ് ലിങ്ക്‌ഡ്ഇന്നിലുള്ളത്. ഈ ഡാറ്റ ഡാർക്ക് വെബിൽ വിൽപനയ്ക്ക് വെച്ചിരിക്കുകയാണ്. ഹാക്കർ എന്ന് കരുതപ്പെടുന്ന ഒരാൾ ജൂൺ 22ന് ഈ വിവരങ്ങൾ വില്പനക്കെന്ന് കാണിച്ച് ഓൺലൈനിൽ പരസ്യം നൽകിയിരുന്നു. സാമ്പിളായി ഒരു മില്ല്യൺ ആളുകളുടെ വിവരങ്ങളാണ് ഇയാൾ നൽകിയത്. 2020-21 കാലയളവിലെ വിവരങ്ങളാണ് ഇത്. 
 
ചില ആളുകളുടെ മുഴുവൻ പേരും ഇമെയിൽ വിലാസവും മൊബൈൽ നമ്പരും ഉപഭോക്താക്കളുടെ മറ്റ് സമൂഹമാധ്യമ അക്കൗണ്ട് വിവരങ്ങൾ എന്നിവയും ഇതിലുണ്ട്. അതേസമയം, പാസ്‌വേർഡുകളൊന്നും ചോർന്നിട്ടില്ലെന്നാണ് വിവരം.

അനുബന്ധ വാര്‍ത്തകള്‍

Next Article