ഉപഭോക്താക്കളഉടെ എസ്എംഎസ്, കോണ്ടാക്ട് ലിസ്റ്റ്, ഡിവൈസ് ഇൻഫർമേഷൻ, ഒടിപികൾ എന്നിവ ചോർത്തിയെടുക്കുന്ന ജോക്കർ മാൽവെയർ വളരെയധികം അപകടകാരിയാണ്. ക്വിക്ക് ഹീൽ സെക്യൂരിറ്റി ലാബ്‌സിലെ ഗവേഷകർ ഇത് സംബന്ധിച്ച് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇതിനെ തുടർന്ന് മാൽവെയർ കടന്നുകൂടിയ ആപ്പുകൾ ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും നീക്കം ചെയ്‌തു.