ഈ പുതിയ വിന്‍ഡോസ് പതിപ്പ് വന്നുകഴിഞ്ഞാല്‍ 2025-ല്‍ നിലവില്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന വിന്‍ഡോസ് 10 പതിപ്പിനുള്ള സാങ്കേതിക പിന്തുണ മൈക്രോസോഫ്‌റ്റ് അവസാനിപ്പിക്കുമെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ പറയുന്നത്.കമ്പനിയുടെ ഇ.ഒ.എല്‍. (എന്റ് ഓഫ് ലൈഫ്) പേജിലെ വിവരങ്ങളെ അടിസ്ഥാനമാക്കി എക്‌സ്ട്രീം ടെക്ക് എന്ന വെബ്‌സൈറ്റാണ് ഈ വിവരങ്ങൾ പുറത്തുവിട്ടത്.
2025 ഒക്ടോബര്‍ 14-ന് വിന്‍ഡോസ് 10 ഹോം, പ്രോ പതിപ്പുകളുടെ സേവനം അവസാനിപ്പിക്കുമെന്നാണ് കമ്പനിയുടെ എന്റ് ഓഫ് ലൈഫ് പേജിൽ പറയുന്നത്. 2015-ല്‍ തന്നെ വിന്‍ഡോസ് 10 എന്നത് ഒരു ദീര്‍ഘകാല പരിപാടിയല്ല എന്ന് കമ്പനി തീരുമാനിച്ചിരുന്നുവെന്ന സൂചനയാണ് ഇത് നൽകുന്നത്.