ഡിജിറ്റൽ വിപ്ലവത്തിൽ ഇന്ത്യയെ നയിച്ച് ജിയോ, 5ജി ഉൾപ്പടെ നിർണായകപ്രഖ്യാപനങ്ങളുമായി വാർഷിക റിപ്പോർട്ട്

വെള്ളി, 11 ജൂണ്‍ 2021 (15:06 IST)
ആഗോള ഡിജിറ്റൽ വിപ്ലവത്തിൽ ഇന്ത്യയുടെ കടിഞ്ഞാൺ മുകേഷ് അംബാനിയുടെ റിലയൻസ് ഇൻഡസ്‌ട്രീസിന്റെ കയ്യിലാണ്. ഇന്ത്യയെ നിർണായകമായ ഡിജിറ്റൽ ശക്തിയാക്കുന്നതിൽ നിർണായകമായ സാന്നിധ്യമായ റിലയൻസ് ഇൻഡസ്ട്രീസ് തങ്ങളുടെ വാർഷിക റിപ്പോർട്ട് പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോൾ. 
 
ജിയോ ഡിജിറ്റൽ പ്ലാറ്റ്ഫോമുകളുടെയും തദ്ദേശീയമായി വികസിപ്പിച്ച അടുത്ത തലമുറ 5 ജി സ്റ്റാക്കിന്റെയും വേഗത ഉടൻ വർധിപ്പിക്കുന്ന് വാർഷിക റിപ്പോർട്ടിൽ പറയുന്നു. അടുത്ത 300 ദശലക്ഷം മൊബൈൽ ബ്രോഡ്‌ബാൻഡ് വരിക്കാർക്കും 50 ദശലക്ഷത്തിലധികം ഫൈബർ വീടുകൾക്കും 50 ദശലക്ഷം മൈക്രോ, ചെറുകിട, ഇടത്തരം ബിസിനസുകൾക്കുമായി ആവശ്യമായ നെറ്റ്‌വർക്ക് ശേഷി റിലയൻസ് കൈവരിച്ചതായി റിപ്പോർട്ടിൽ പറയുന്നു.
 
ക്വാൽകോമും ജിയോയും ഇന്ത്യയിൽ 5 ജി സോല്യൂഷൻസ് വിജയകരമായി പരീക്ഷിച്ചു. ജിയോ 5 ജി റാൻ സോല്യൂഷൻസിൽ 1 ജിബിപിഎസ് നാഴികക്കല്ല് പിട്ട്റ്റു. ഇത് ഇന്ത്യയിലെ 5ജി സേവനങ്ങൾക്ക് കരുത്ത് പകരും.ജിയോ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളുടെ വ്യാപനം ത്വരിതപ്പെടുത്തുകയും തദ്ദേശീയമായി വികസിപ്പിച്ച അടുത്ത തലമുറ 5 ജി സ്റ്റാക്ക് താങ്ങാവുന്നതാണെന്നും എല്ലായിടത്തും ലഭ്യമാക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍