ചൈനീസ് കമ്പനികളെ ഒഴിവാക്കി. 5ജി ട്രയലിന് ബിഎസ്എൻഎലിനും അനുമതി
ചൊവ്വ, 4 മെയ് 2021 (21:06 IST)
ചൈനീസ് കമ്പനികളെ ഒഴിവാക്കി രാജ്യത്ത് 5ജി ട്രയൽ നടത്താൻ 13 കമ്പനികൾക്ക് കേന്ദ്രസർക്കാർ അനുമതി നൽകി.സി-ഡിഒടിയുമായി സഹകരിച്ചായിരിക്കും ബിഎസ്എൻഎൽ ട്രയൽ ആരംഭിക്കുക.
ഭാരതി എയർടെൽ, വോഡാഫോൺ, ഐഡിയ, റിലയൻസ് ജിയോ തുടങ്ങിയ കമ്പനികൾ എറിക്‌സൺ, നോക്കിയ എന്നിവരുമായി സഹകരിക്കും.നിബന്ധനകളോടെ 700 മെഗാഹെർട്‌സ് ബാൻഡിൽ ടെലികോം കമ്പനികൾക്ക് എയർവെയ്‌സ് ഉടനെ അനുവദിക്കും.