കഴിഞ്ഞവർഷം 62.2 കോടിയായിരുന്നു രാജ്യത്ത് ഇന്റർനെറ്റ് ഉപയോഗിക്കുന്നവരുടെ എണ്ണം. ഇതിൽ 45 ശതമാനം വർധനവാണ് 2025ൽ പ്രതീക്ഷിക്കുന്നത്. നഗരപ്രദേശങ്ങളിൽ നാല് ശതമാനം വർധനവാണുണ്ടായത്. 32.3 കോടിയായിരുന്നു(67%) 2020ലെ നഗരമേഖലയിൽ ഇന്റർനെറ്റ് ഉപയോഗിക്കുന്നവരുടെ എണ്ണം. ഗ്രാമീണ മേഖലയിൽ 29.9കോടി പേരായിരുന്നു(31%) ഇന്റർനെറ്റ് ഉപയോഗിച്ചിരുന്നത്.
നഗര,ഗ്രാമ വ്യത്യാസമില്ലാതെ കൂടുതൽ പേർ മൊബൈൽ വഴിയാണ് ഇന്റർനെറ്റ് ഉപയോഗിക്കുന്നത്.ഇന്റർനെറ്റ് ഉപയോഗിക്കുന്നവരിൽ പത്തിൽ ഒമ്പത് പേരും ദിവസവും നെറ്റിലെത്തുന്നുണ്ട്. ശരാശരി 107 മിനിറ്റാണ് ഇവർ ഇന്റർനെറ്റിൽ ചിലവഴിക്കുന്നത്.