രാജ്യത്ത് പുതിയ കൊവിഡ് കേസുകള്‍ 1,34,154; മരണം 2,887

ശ്രീനു എസ്

വ്യാഴം, 3 ജൂണ്‍ 2021 (13:40 IST)
രാജ്യത്ത് പുതിയ കൊവിഡ് കേസുകള്‍ 1,34,154. 2,11,499 പേര്‍ കൊവിഡ് മുക്തി നേടി. അതേസമയം 24മണിക്കൂറിനിടെ കൊവിഡ് മൂലം 2,887 പേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടുകൂടി രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 2,84,41,986 ആയിട്ടുണ്ട്. 
 
നിലവില്‍ 17,13,413 പേരാണ് കൊവിഡ് ചികിത്സയില്‍ കഴിയുന്നത്. രാജ്യത്തെ ആകെ മരണസംഖ്യ 3,37,989 ആയി ഉയര്‍ന്നിട്ടുണ്ട്. ഇതുവരെ 22,10,43,693 പേര്‍ കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍