യുഎസ് റീടെയ്ൽ ഭീമൻ വാൾമാർട്ടാണ് റീട്ടെയിൽ കമ്പനികളിൽ ഒന്നാമത്. ആമസോണാണ് രണ്ടാം സ്ഥാനത്ത്. അമേരിക്കയിൽ കോസ്റ്റ്കോ ഹോൾസെയിൽ കോർപറേഷൻ മൂന്നാം സ്ഥാനത്തും ജർമൻ കമ്പനിയായ ഷ്വാർസ് ഗ്രൂപ്പ് നാലാമതുമാണ്. റിലയൻസ് റീട്ടെയിൽ മാത്രമാണ് 250 അംഗ പട്ടികയിലെ ഏക ഇന്ത്യൻ കമ്പനി. തുടർച്ചയായ നാലാം തവണയാണ് റിലയൻസ് റീട്ടെയ്‌ൽ പട്ടികയിൽ ഇടം പിടിക്കുന്നത്.
കൺസ്യൂമർ ഇലക്ട്രോണിക്സ്, ഫാഷൻ, ഗ്രോസറി വിഭാഗങ്ങളിലായുള്ള റീട്ടെയിൽ ശൃംഖലയിൽ 11784 സ്റ്റോറുകളാണ് ഇപ്പോൾ റിലയൻസിനുള്ളത്. 7000 നഗരങ്ങളിൽ കമ്പനിയുടെ സാന്നിധ്യമുണ്ട്.