1497 കോടി രൂപയുടെ സ്പെക്‌ട്രം റിലയൻസ് ജിയോക്ക് വിറ്റ് എയർടെൽ

ബുധന്‍, 7 ഏപ്രില്‍ 2021 (17:29 IST)
ടെലികോം രംഗത്ത് ശക്തമായ മത്സരമാണ് റിലയൻസും എയർടെലും തമ്മിൽ നടക്കുന്നത്. എന്നാൽ ശതമായ മത്സരം ഇരുവർക്കുമിടയിൽ നിലനിൽക്കുന്നതിനിടെ 800 മെഗാഹെർട്സ് ബാന്റിൽ ആന്ധ്രപ്രദേശ്, ദില്ലി, മുംബൈ സർക്കിളുകളിലെ സ്പെക്‌ട്രമാണ് ഭാരതി എയർടെൽ ജിയോക്ക് വിറ്റത്.
 
ആന്ധ്രപ്രദേശിൽ 3.75 മെഗാഹെർട്സും ദില്ലിയിൽ 1.25 മെഗാഹെർട്സും മുംബൈയിൽ 2.5 മെഗാഹെർട്സും ജിയോ ഏറ്റെടുക. ടെലികോം ഡിപ്പാർട്ട്മെന്റ് മുന്നോട്ട്‌ വെച്ച ട്രേഡിങ് നിബന്ധനകൾ അനുസരിച്ചാണ് ഇടപാടെന്ന് ജിയോ വ്യക്തമാക്കി. അതേസമയം ഉപയോഗിക്കാതെ വെച്ചിരുന്ന സ്പെക്‌ട്രത്തിൽ നിന്നും വരുമാനം നേടാൻ ഡീലിലൂടെ സാധിച്ചുവെന്ന് എയർടെൽ പറഞ്ഞു.
 
ഇടപാടിലൂടെ 1037.6 കോടി രൂപ എയർടെലിന് കിട്ടും. അതിന് പുറമെ സ്പെക്ട്രവുമായി ബന്ധപ്പെട്ട 459 കോടി രൂപയുടെ ബാധ്യതകളും ജിയോ ഏറ്റെടുക്കും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍