അടുത്തിടെ റിലീസ് ചെയ്ത 'ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍'ന് എങ്ങു നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചത്. ജിയോ ബേബി സംവിധാനം ചെയ്ത സിനിമ നീ സ്ട്രീമിലൂടെയാണ് പ്രേക്ഷകരിലേക്ക് എത്തിയത്. ഇപ്പോഴിതാ 'ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍' തമിഴ് റീമേക്ക് ഒരുങ്ങുകയാണ്. ഐശ്വര്യ രാജേഷ് നായികയായി എത്തുമെന്നാണ് കോളിവുഡില്‍ നിന്ന് ലഭിക്കുന്ന വിവരം.ജയംകൊണ്ടേന്‍, കണ്ടേന്‍ കാതലൈ എന്നീ സിനിമകള്‍ സംവിധാനം ചെയ്ത കണ്ണനാണ് ഈ ചിത്രവും ഒരുക്കുന്നത്.