ഈ സിനിമ കൊണ്ട് ഒരു പത്ത് ഡൈവോഴ്‌സെങ്കിലും കൂടുതൽ നടക്കണേ എന്നാണ് ഞാൻ കരുതുന്നത്: ജിയോ ബേബി

ചൊവ്വ, 19 ജനുവരി 2021 (14:42 IST)
രണ്ട് വ്യക്തികളുടെ സ്വാതന്ത്രം ഇല്ലാതാവുക മാത്രമാണ് യഥാർത്ഥത്തിൽ വി‌വാഹം കൊണ്ട് ഉണ്ടാവുന്നതെന്ന് ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ ചിത്രത്തിന്റെ സംവിധായകൻ ജിയോ ബേബി. വിവാഹജീവിതത്തിൽ  അസംതൃപ്തരായ ഒരു പത്ത് സ്ത്രീകളെങ്കിലും ചിത്രം  കണ്ട് വിവാഹ മോചനം നേടണമെന്നാണ് ആഗ്രഹമെന്ന് അദ്ദേഹം റിപ്പോർട്ടർ ടിവിയുമായുള്ള അഭിമുഖത്തിനിടെ പറഞ്ഞു.
 
വിവാഹം ഒട്ടും നൈസർഗികമല്ലാതെ സംഭവിക്കുന്ന കാര്യമാണ്. വിവാഹത്തിലൂടെ പുരുഷനും സ്ത്രീക്കും ഒരു പരിധി വരെ സ്വതന്ത്രമില്ലായ്‌മയാണ് സംഭവിക്കുന്നത്. വിവാഹം എന്ന് പറഞ്ഞാല്‍ എന്താണ്? ഒരു പെണ്‍കുട്ടി സ്വന്തം വീട്ടില്‍ നിന്ന് കെട്ടും കിടക്കയുമെടുത്ത് മറ്റൊരു വീട്ടില്‍ വരിക. എന്നിട്ട് അവിടെയുള്ള അച്ഛനെയും അമ്മയെയും സ്വന്തം പോലെ കണ്ട് പരിചരിക്കുക. ഇതില്‍ നിന്നെല്ലാം പെണ്‍കുട്ടികള്‍ തന്നെ സ്വയം തീരുമാനമെടുത്ത് പിന്മാറേണ്ടതാണ്.ജിയോ ബേബി പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍