ഗൂഗിളും ഫേസ്‌ബുക്കും റിലയൻസും ഒന്നിക്കുന്നു, ഒരുങ്ങുന്നത് പുതിയ ഡിജിറ്റൽ പേയ്‌മെന്റ് സംവിധാനം

ശനി, 6 മാര്‍ച്ച് 2021 (14:34 IST)
യു‌പിഐ‌യ്‌ക്ക് പകരം പുതിയ ഡിജിറ്റൽ പേയ്‌മെന്റ് സംവിധാനം ഒരുക്കാൻ റിലയൻസ് തയ്യാറെടുക്കുന്നു. ടെക് ഭീമന്മാരായ ഗൂഗിളിന്റെയും ഫേസ്‌ബുകിന്റെയും പങ്കാളിത്തത്തോട് കൂടിയാണ്  പുതിയ ഡിജിറ്റൽ പേയ്മെൻ്റ് സംവിധാനം ഒരുക്കാൻ റിലയൻസ് തയ്യാറെടുക്കുന്നത്.
 
രാജ്യത്തെ ഡിജിറ്റൽ പേ‌യ്‌മെന്റ് മാർക്കറ്റിന്റെ സാധ്യതകൾ പൂർണമായും ഉപയോഗിക്കാനാണ് പുതിയ നീക്കം.  റിലയൻസും ഇൻഫിബീം അവന്യു ലിമിറ്റഡിന്റെ ഉപസ്ഥാപനമായ സോ ഹം ഭാരതും ചേർന്നാണ്. ന്യൂ അംബർലാ എന്റിറ്റി (NUE) എന്ന പുതിയ നെറ്റ്‌വർക്കിന് രൊപം നൽകുന്നത്.
 
നിലവിൽ ഗൂഗിളിൻ്റെയും ഫേസ്ബുക്കിൻ്റെയും ഡിജിറ്റൽ പേയ്മെൻ്റ് സംവിധാനങ്ങൾ യുപിഐ അധിഷ്ടിതമാക്കി ഉള്ളതാണ്. ഇതിന് പകരം പുതിയ ഡിജിറ്റൽ പേയ്‌മെന്റ് സംവിധാനം രൂപീകരിക്കാനാണ് ന്യൂ അംബർലാ എന്റിറ്റിയിലൂടെ കമ്പനികൾ ലക്ഷ്യമിടുന്നത്.
 
ഇവരെ കൂടാതെ ഐസിഐസി ബാങ്ക് ആമസോണിനൊപ്പവും പേടിഎം ഇൻഡസ് ഇൻഡ് ബാങ്കിനൊപ്പം എൻയുഇ ലൈസൻസിന് അപേക്ഷിച്ചിട്ടുണ്ട്. ടാറ്റയും ലൈസൻസ് അപേക്ഷിച്ചവരിൽ ഉണ്ട്. കൊടാക് മഹീന്ദ്ര, എച്ച്ഡിഎഫ്സി ബാങ്കുകളാണ് ടാറ്റയ്ക്കൊപ്പമുള്ളത്. രണ്ട് എൻയുഇ ലൈസൻസുകളിൽ കൂടുതൽ ആർബിഐ അനുവദിക്കില്ലെന്നാണ് സൂചന.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍