കൊവിഡ്: മഹാരാഷ്ട്രക്ക് അംബാനി 100ടണ്‍ ഓക്‌സിജന്‍ സൗജന്യമായി നല്‍കും

ശ്രീനു എസ്

വെള്ളി, 16 ഏപ്രില്‍ 2021 (15:56 IST)
കൊവിഡ് സാഹചര്യത്തില്‍ മഹാരാഷ്ട്രയിലെ ആശുപത്രികള്‍ക്ക് 100ടണ്‍ ഓക്‌സിജന്‍ നല്‍കുമെന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി. രാജ്യത്ത് കൊവിഡ് രൂക്ഷമായി നാശം വിതയ്ക്കുന്ന സംസ്ഥാനമാണ് മഹാരാഷ്ട്ര. ഇതുവരെ 35 ലക്ഷത്തിലധികം കൊവിഡ് കേസുകളാണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഇന്നലെ മാത്രം 58,952 പേര്‍ക്കാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്.
 
രാജ്യത്ത് കൊവിഡിന്റെ രണ്ടാം തരംഗം ശക്തമായിട്ടുണ്ട്. നിലവില്‍ ഓക്‌സിജന്‍ ക്ഷാമം രാജ്യത്തില്ലെന്നാണ് കേന്ദ്രം അറിയിക്കുന്നത്. എന്നാല്‍ ഓക്‌സിജന്‍ സൂക്ഷിച്ച് ഉപയോഗിക്കണമെന്ന് മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍