ഈ വർഷം ലോകത്ത് ഏറ്റവും കൂടുതൽ സമ്പത്തുണ്ടാക്കിയ വ്യവസായിയായി അദാനി

വെള്ളി, 12 മാര്‍ച്ച് 2021 (20:40 IST)
ഈ വർഷം ഏറ്റവും അധികം പണം സമ്പാദിച്ചവരുടെ പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തി ഗൗതം അദാനി. ആമസോണിന്റെ ജെഫ് ബെസോസിനെയും ടെസ്‌ലയുടെ ഇലോണ്‍ മസ്‌കിനെയും മറികടന്നാണ് അദാനിയുടെ നേട്ടം. ഇന്ത്യയിലെ വിവിധ വിമാനത്താവളങ്ങളും തുറമുഖങ്ങളും ഓസ്‌ട്രേലിയയില്‍ കല്‍ക്കരി ഖനികളും ഏറ്റെടുത്തതിന് പിന്നാലെയാണിത്.
 
ലോകത്ത് മറ്റാരെക്കാളും സമ്പത്താണ് അദാനിക്ക് കഴിഞ്ഞ വർഷം സമ്പാദിക്കാൻ കഴിഞ്ഞതെന്ന് ദേശീയ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്‌തു. സമ്പത്ത് 16.2 ബില്യണ്‍ അമേരിക്കന്‍ ഡോളര്‍കൂടി വര്‍ധിച്ചതോടെ അദാനിയുടെ മൊത്തം സമ്പത്ത് 50 ബില്യണ്‍ അമേരിക്കന്‍ ഡോളറായി മാറിയെന്ന് ബ്ലൂംബര്‍ഗ് ബില്യണയേഴ്‌സ് ഇൻഡക്‌സ് കണക്കുകൾ പറയുന്നു.
 
കഴിഞ്ഞ വർഷം അദാനി വർധിപ്പിച്ച സ്വത്തിന്റെ പകുതിയോളം മാത്രമാണ് റിലയൻസ് ഇൻഡസ്‌ട്രീസിന് കഴിഞ്ഞ വർഷം നേടാനായുള്ളൂ.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍