ട്രയാങ്കിള്‍ ഓഫ് ഡെത്ത്; മുഖക്കുരു പൊട്ടിച്ചതിനെ തുടര്‍ന്ന് 32കാരി ആശുപത്രിയില്‍, ഇതറിയാതെ പോകരുത്!

സിആര്‍ രവിചന്ദ്രന്‍

ചൊവ്വ, 19 ഓഗസ്റ്റ് 2025 (18:24 IST)
മുഖക്കുരു എങ്ങനെ വേദനിപ്പിക്കുമെന്ന് നമുക്കറിയാമെങ്കിലും നമ്മളെല്ലാവരും അത് പൊട്ടിച്ചിട്ടുണ്ട്. മുഖക്കുരു പൊട്ടിയാല്‍ പാടുകളും ചെറിയ അണുബാധകളും ഉണ്ടാകാം, എന്നിരുന്നാലും അതില്‍ നിന്ന് മുക്തി നേടുന്നതിന്റെ സംതൃപ്തിക്കായി പലരും അത് പൊട്ടിക്കുന്നു. ഇതിന്റെ അനന്തരഫലങ്ങള്‍ അത്ര മോശമായിരിക്കില്ലെന്ന് പലരും കരുതുന്നുണ്ടെങ്കിലും, ഈ സംഭവം നിങ്ങളുടെ കാഴ്ചപ്പാട് മാറ്റിയേക്കാം.
 
32 വയസ്സുള്ള അലീഷ മൊണാക്കോ എന്ന സ്ത്രീയുടെ മുഖത്ത് 'ഡെത്ത് ഓഫ് ട്രയാങ്കിളിന്റെ ഭാഗത്ത് ഒരു മുഖക്കുരു ഉണ്ടായതിനെ തുടര്‍ന്ന് അവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ടിക് ടോക്കില്‍ അടുത്തിടെ പങ്കിട്ട ഒരു വൈറല്‍ വീഡിയോയിലാണ് സംഭവത്തെ കുറിച്ച് പറയുന്നത്. ഈ മുഖക്കുരു ഓരോ മാസവും തനിക്ക് ഉണ്ടാകുന്ന പല മുഖക്കുരുകളെയും പോലെയാണെന്ന് അലിഷ വിശദീകരിച്ചു. അത് പൊട്ടിക്കാന്‍ കഴിയാതെ വന്നപ്പോള്‍, അണുവിമുക്തമാക്കിയ ഒരു സ്‌പോട്ട്-പോപ്പിംഗ് സൂചി ഉപയോഗിച്ച് അവര്‍ അതില്‍ കുത്തി. തുടര്‍ന്ന് ഉടന്‍ തന്നെ അവര്‍ക്ക് തലകറക്കം അനുഭവപ്പെടുകയായിരുന്നു.
 
മൂക്കിന്റെ വലതുവശത്ത് വേദനയുണ്ടെന്നും അത് ചുണ്ടിലേക്കും മുഖത്തിന്റെ ആ വശത്തേക്കും വ്യാപിച്ചതെങ്ങനെയെന്നും 32 വയസ്സുള്ള ആ സ്ത്രീ വീഡിയോയില്‍ വിശദീകരിക്കുന്നുണ്ട്. മണിക്കൂറുകള്‍ വിശ്രമിച്ചതിനുശേഷവും, മുഖത്തിന്റെ വലതുവശത്ത് അസഹനീയമായ വേദന ഉണ്ടാവുകയും മുഖത്തിന്റെ വലതുവശം മുഴുവന്‍ വീര്‍ക്കുകയും ചെയ്തു. തുടര്‍ന്ന് ആ ഭാഗത്ത് അണുബാധയ്ക്കുള്ള സാധ്യത കൂടുതലായതിനാല്‍ ആരോഗ്യ സംരക്ഷണ വിദഗ്ധര്‍ ഉടനടി സാഹചര്യം കൈകാര്യം ചെയ്തു, അണുബാധ പടരാതിരിക്കാന്‍ മരുന്നുകളും അവര്‍ക്ക് നിര്‍ദ്ദേശിച്ചു. ട്രയാങ്കിള്‍ ഓഫ് ഡെത്തി നെക്കുറിച്ച് ആളുകള്‍ക്ക് മുന്നറിയിപ്പ് നല്‍കാനാണ് അവര്‍ പിന്നീട് സോഷ്യല്‍ മീഡിയയില്‍ തന്റെ അനുഭവം പങ്കുവെച്ചത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍