20കോടി അപരന്മാര്‍; ഫേസ്‌ബുക്കില്‍ ഏറ്റവും കൂടുതല്‍ വ്യാജന്മാരുള്ളത് ഇന്ത്യയില്‍

Webdunia
തിങ്കള്‍, 5 ഫെബ്രുവരി 2018 (14:03 IST)
ഫേസ്‌ബുക്കില്‍ ഏറ്റവും കൂടുതല്‍ വ്യാജന്മാരുള്ളത് ഇന്ത്യയിലെന്ന് റിപ്പോര്‍ട്ട്. 20 കോടി അക്കൌണ്ടുകളില്‍  ഭൂരിഭാഗവും ഇരട്ടിപ്പും വ്യാജവുമാണ്, ഇതില്‍ പത്ത് ശതമാനം അക്കൌണ്ടുകള്‍ മാത്രമാണ് വല്ലപ്പോഴെങ്കിലും ഉപയോഗത്തിലുള്ളതെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

14 ശതമാനം വര്‍ദ്ധന ദിവസവും സ്വന്തമാക്കുന്ന ഇന്ത്യയാണ് അക്കൗണ്ടുകള്‍ ഉണ്ടാക്കുന്ന കാര്യത്തില്‍ മുന്‍‌പന്തിയില്‍. ഇക്കാര്യത്തില്‍ ഇന്തോനേഷ്യ രണ്ടാമതും ബ്രസീല്‍ മൂന്നാമതുമാണ്. ഈ അക്കൌണ്ടുകള്‍ സജീവമാണെന്നാണ് ഫേസ്ബുക്ക് എടുത്ത വാര്‍ഷിക കണക്കെടുപ്പില്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ ഡിസംബര്‍ വരെയുള്ള കണക്കുകളാണിത്.  

ഇന്‍ഡൊനീഷ്യ, ഫിലിപ്പീന്‍സ്, വിയറ്റ്‌നാം എന്നീ രാജ്യങ്ങളിലും വ്യാജ അക്കൌണ്ടുകള്‍ ധാരാളമാണ്.

213 കോടിയായിരുന്നു സജീവമായ അക്കൗണ്ടുകളുടെ കഴിഞ്ഞ വര്‍ഷത്തെ കണക്ക് 2016ല്‍ 186 കോടിയായിരുന്നു ഈ വിഭാഗത്തിലെ എണ്ണത്തിലും 14 ശതമാനം വര്‍ദ്ധനവ് സംഭവിച്ചു. 2016 ല്‍ 11.4 കോടിയുണ്ടായിരുന്ന വ്യാജ അക്കൗണ്ടുകളുടെ എണ്ണത്തിലും 14 ശതമാനം വര്‍ദ്ധനവ് ഉണ്ടായി.

അനുബന്ധ വാര്‍ത്തകള്‍

Next Article