പ്രിയപ്പെട്ടവർ മരണക്കിടക്കയിലാവുമ്പോൾ ക്രിക്കറ്റിനല്ല പ്രാധാന്യം: ഐപിഎല്ലിൽ നിന്നും പിന്മാറി, പിറകെ രൂക്ഷവിമർശനവുമായി ആ‌ദം സാംപ

Webdunia
ബുധന്‍, 28 ഏപ്രില്‍ 2021 (15:13 IST)
താൻ ഭാഗമായതിൽ വെച്ച് ഏറ്റവും ദുർബലമായ ബയോ ബബില് സംവിധാനമാണ് ഐപിഎല്ലിലേതെന്ന് ആർസി‌ബിയുടെ ഓസീസ് താരം ആദം സാംപ. കഴിഞ്ഞ തവണ യുഎഇയിൽ വെച്ച് നടത്തിയത് പോലെ ടൂർണമെന്റ് നടത്തണമായിരുന്നുവെന്നും സാംപ പറഞ്ഞു.
 
ഞാൻ കഴിഞ്ഞ ഏതാനും മാസങ്ങളിലായി വിവിധ ബയോ ബബിളുകളിൽ ഭാഗമായി ഇതിൽ ഏറ്റവും ദുർബലമായി തോന്നിയത് ഐപിഎല്ലിലേതാണ്. ദുബായിൽ എല്ലാ അർത്ഥത്തിലും ഐപിഎൽ സുരക്ഷിതമാണെന്ന തോന്നലാണ് ഉണ്ടാക്കിയത്. എന്നാൽ സ്ഥിതി അങ്ങനെയല്ല. ഈ വർഷം അവസാനം ടി20 ലോകകപ്പും ഇന്ത്യയിലാണ് നടക്കുനത്. ക്രിക്കറ്റ് ലോകത്ത് അടുത്ത ചർച്ചാ വിഷയം ഇതായിരിക്കും. 6 മാസം വലിയ കാലയളവാണ്.
 
ഐപിഎല്ലിൽ തുടരുന്നത് ഒരുപാട് പേർക്ക് ആശ്വാസമാകുമെന്ന് പറയുന്നു. അത് അവരുടെ വ്യക്തിപരമായ അഭിപ്രായം മാത്രമാണ്. തന്റെ പ്രിയപ്പെട്ടവരിൽ ഒരാൾ മരണകിടക്കയിൽ കിടക്കുമ്പോൾ അവിടെ ക്രിക്കറ്റിനൊന്നും പ്രാധാന്യം തന്നെയില്ല. ഇന്ത്യയിലെ ഇപ്പോളത്തെ സാഹചര്യത്തിൽ പരിശീലനം നടത്താൻ പോലുമുള്ള പ്രചോദനം എനിക്കില്ല. സാംപ വ്യക്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍

Next Article