ഇതിനകം മൂന്ന് ഓസീസ് താരങ്ങൾ ഐപിഎൽ ആരംഭിച്ചതിന് ശേഷം ഓസീസിലേക്ക് മടങ്ങിയിരുന്നു. രാജസ്ഥാന്‍ റോയല്‍സ് പേസര്‍ ആന്‍ഡ്രൂ ടൈയും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ പേസര്‍ കെയ്‌ന്‍ റിച്ചാര്‍ഡ്‌സൺ,സ്പിന്നർ ആദം സാംപ എന്നിവരാണ് ഐപിഎല്ലിൽ നിന്നും പിൻമാറിയ ഓസീസ് താരങ്ങൾ. നായകന്‍ കൂടിയായ വാര്‍ണര്‍ പിന്‍മാറിയാല്‍ സണ്‍റൈസേഴ്‌സിനും സ്‌മിത്ത് മടങ്ങിയാല്‍ ഡല്‍ഹി ക്യാപിറ്റല്‍സിനും കനത്ത തിരിച്ചടിയാകും.
അതേസമയം ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങൾക്ക് ഓസ്‌ട്രേലിയ വിലക്കേർപ്പെടുത്താനുള്ള സാധ്യത മുന്നിൽ കണ്ടാണ് താരങ്ങൾ മടങ്ങാൽ ആലോചിക്കുന്നത് എന്നാണ് റിപ്പോർട്ട്. ഇന്ത്യയിലുള്ള താരങ്ങളും പരിശീലകരും കമന്‍റേറ്റര്‍മാരുമായി ക്രിക്കറ്റ് ഓസ്‌ട്രേലിയയും ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് അസോസിയേഷനും നിരന്തരം ആശയവിനിമയം നടത്തുന്നുണ്ട്.