ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും വിരമിക്കാനുള്ള തീരുമാനം വിരാട് കോലി പുനപരിശോധിക്കണമെന്ന് വെസ്റ്റിന്‍ഡീസ് ഇതിഹാസ താരം ബ്രയന്‍ ലാറ. ടെസ്റ്റ് ക്രിക്കറ്റിന് കോലിയെ പോലെ ഒരു താരത്തെ ആവശ്യമുണ്ടെന്നും ഇന്ത്യന്‍ സൂപ്പര്‍ താരത്തിന് റെഡ് ബോളില്‍ ശേഷിക്കുന്ന കരിയറില്‍ 60ന് മുകളില്‍ ശരാശരിയില്‍ ബാറ്റ് ചെയ്യാന്‍ കഴിയുമെന്നും ലാറ പറഞ്ഞു.
സമീപകാലത്തായി ടെസ്റ്റ് ഫോര്‍മാറ്റില്‍ കാര്യമായ പ്രകടനങ്ങള്‍ നടത്താന്‍ കോലിയ്ക്ക് സാധിച്ചിട്ടില്ല. 2024-25ലെ ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫിയില്‍ പെര്‍ത്തില്‍ സെഞ്ചുറി നേടിയെങ്കിലും ശേഷിച്ച മത്സരങ്ങളിലെല്ലാം കോലി നിരാശപ്പെടുത്തിയിരുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷക്കാലമായി ടെസ്റ്റ് ഫോര്‍മാറ്റില്‍ കാര്യമായ പ്രകടനങ്ങള്‍ നടത്താന്‍ കോലിയ്ക്ക് സാധിച്ചിട്ടില്ല.