ഡെയ്‌ൽ സ്റ്റെയ്‌ൻ റോൾമോഡെലെന്ന് ശിവം മാവി, ലൈവിനിടെ കണ്ണീരണിഞ്ഞ് സ്റ്റെ‌യ്‌ൻ

ചൊവ്വ, 27 ഏപ്രില്‍ 2021 (20:42 IST)
കരിയറിൽ തന്റെ റോൾ മോഡൽ ദക്ഷിണാഫ്രിക്കന്‍ ഇതിഹാസം ഡെയ്‌ല്‍ സ്റ്റെയ്‌ന്‍ എന്ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് യുവ പേസര്‍ ശിവം മാവി. ഡെയ്‌ൽ സ്റ്റെയ്‌ൻ കൂടി പങ്കെടുത്ത ഇഎസ്‌പിഎന്‍ ക്രിക്‌ഇന്‍ഫോയുടെ ടി20 ടൈംഔട്ട് ലൈവ് ഷോയില്‍ വെച്ചാണ് മാവിയുടെ വാക്കുകൾ. യുവതാരത്തിന്റെ വാക്കുകൾ കേട്ട് സ്റ്റെയ്ൻ വികാരഭരിതനായി.
 
ക്രിക്കറ്റ് കളിക്കുന്ന കാലം തൊട്ടെ സ്റ്റെയിനിനെ പിന്തുടരാറുണ്ട്. മറ്റുള്ളവരിൽ നിന്നും പഠിക്കാറുണ്ടെങ്കിലും ഇപ്പോഴും താരത്തെ തന്നെയാണ് റോൾ മോഡലായി കാണുന്നത് എന്നായിരുന്നു യുവതാരത്തിന്റെ വാക്കുകൾ. ഇത് കേട്ടതും ദക്ഷിണാഫിക്കൻ പേസർ വികാരഭരിതനാകുകയായിരുന്നു. സ്റ്റെയ്‌നിന്റെ കണ്ണ് നിറയുന്നതും വീഡിയോവിൽ കാണാം.
 
അതിശയകരമാണിത്. ഞാൻ കള്ളം പറയുകയല്ല. അവൻ എന്നെ എന്നെ കണ്ണീരണിയിച്ചെന്ന് സത്യസന്ധമായി പറയാം. ക്രിക്കറ്റ് കളിക്കാമെന്നും ലോകത്തിന്റെ വിവിധ സ്ഥലങ്ങളിലുള്ള ആളുകളിൽ സ്വാധീനം ചെലുത്താൽ കഴിയുമെന്നും ഞാൻ ഒരിക്കലും കരുതിയിരുന്നില്ല.ക്രിക്കറ്റ് കളിക്കുന്നത് ഇപ്പോഴും ഇഷ്‌ടപ്പെടുന്നു. ശിവം മാവി നിലവിലെ പ്രകടനം തുടർന്നാണ് ഭാവിയിൽ ഇന്ത്യയ്‌ക്ക് വേണ്ടി കളിക്കും. താരവുമായി ആശയവിനിമയം പുലർത്താൻ ആഗ്രഹിക്കുന്നു. സ്റ്റെയ്‌ൻ പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍