'കുറവുകള്‍ മെച്ചപ്പെടുത്തൂ, തോല്‍വിയില്‍ നിന്ന് പഠിക്കൂ'; ടീം അംഗങ്ങളോട് ചൂടായി കോലി

Webdunia
ശനി, 25 സെപ്‌റ്റംബര്‍ 2021 (14:21 IST)
ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരായ മത്സരത്തില്‍ തോറ്റതിനു പിന്നാലെ ടീം അംഗങ്ങള്‍ക്ക് ഉപദേശം നല്‍കി റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ നായകന്‍ വിരാട് കോലി. തോല്‍വിയില്‍ നിന്ന് പാഠം ഉള്‍ക്കൊള്ളാനും കൂടുതല്‍ മെച്ചപ്പെട്ട രീതിയില്‍ കളിക്കാനും കോലി ടീം അംഗങ്ങളോട് ആവശ്യപ്പെട്ടു. മികച്ച തുടക്കം ലഭിച്ചിട്ടും അത് ഉപയോഗപ്പെടുത്താന്‍ സാധിക്കാത്തതില്‍ കോലി അതൃപ്തനായിരുന്നു. ടീം അംഗങ്ങളോട് നിരാശയോടെയാണ് കോലി സംസാരിച്ചത്. 
 
'എതിര്‍ ടീമിനെ സമ്മര്‍ദത്തിലാക്കിയ ശേഷം ആ കളി നമ്മുടെ കൈയില്‍ നിന്നു പോയതില്‍ എല്ലാവര്‍ക്കും വേദനയും നിരാശയും തോന്നണം. ഈ ടൂര്‍ണമെന്റ് ജയിക്കാനും മുന്നോട്ടുപോകാനും നമ്മള്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ഈ അവസരം നഷ്ടപ്പെടുത്തിയതില്‍ അസ്വസ്ഥരാകണം. മികച്ചൊരു അവസരമാണ് നമ്മള്‍ നഷ്ടപ്പെടുത്തിയത്. ഇതില്‍ നിന്ന് കാര്യങ്ങള്‍ പഠിക്കണം. കഴിവുകള്‍ മെച്ചപ്പെടുത്താന്‍ എല്ലാവരും തിടുക്കത്തോടെ ആഗ്രഹിക്കണം. കുറവുകള്‍ പരിഹരിക്കാന്‍ പരമാവധി ശ്രമിക്കണം,' വിരാട് കോലി ടീം അംഗങ്ങളോട് പറഞ്ഞു. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article