മുംബൈ ഇന്ത്യന്‍സിന്റെ മലയാളി സ്പിന്നര്‍ വിഘ്‌നേഷ് പുത്തൂരിന് ഐപിഎല്‍ 2025ലെ ശേഷിക്കുന്ന മത്സരങ്ങള്‍ നഷ്ടമാകും. കാലിനേറ്റ പരിക്കിനെ തുടര്‍ന്നാണ് വിഘ്‌നേശിനെ മുംബൈ ടീമില്‍ നിന്നും ഒഴിവാക്കിയത്. പകരക്കാരനായി രഘു ശര്‍മയെ ടീമിലുള്‍പ്പെടുത്തിയതായി മുംബൈ ഇന്ത്യന്‍സ് അറിയിച്ചു. അരങ്ങേറ്റ മത്സരത്തില്‍ തന്നെ ശ്രദ്ധ നേടിയ വിഘ്‌നേഷിന് പാതിവഴിയില്‍ സീസണ്‍ അവസാനിപ്പിക്കേണ്ടി വന്ന നിരാശയിലാണ് ആരാധകര്‍.
ആഭ്യന്തര ക്രിക്കറ്റില്‍ പഞ്ചാബിനെയും പോണ്ടിച്ചേരിയേയും പ്രതിനിധീകരിച്ചിട്ടുള്ള ബൗളറാണ് രഘു ശര്‍മ. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ശ്രദ്ധേയനായ താരം 5 തവണ അഞ്ച് വിക്കറ്റ് നേട്ടവും 3 തവണ പത്ത് വിക്കറ്റ് നേട്ടവും ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ നേടിയിട്ടുണ്ട്. ഇക്കഴിഞ്ഞ വിജയ് ഹസാരെ ട്രോഫിയില്‍ പഞ്ചാബിനായി 9 കളികളില്‍ 14 വിക്കറ്റുകളുമായി തിളങ്ങിയിരുന്നു.