ഇത്തവണത്തെ ഐപിഎല്‍ സീസണിന് ശേഷം ക്രിക്കറ്റില്‍ നിന്നും വിരമിക്കുന്നത് ധോനി പരിക്കണിക്കണമെന്ന് മുന്‍ ഓസ്‌ട്രേലിയന്‍ വിക്കറ്റ് കീപ്പിംഗ് താരമായ ആദം ഗില്‍ക്രിസ്റ്റ്. ചെന്നൈ സൂപ്പര്‍ കിംഗ്‌സും പഞ്ചാബ് കിംഗ്‌സും തമ്മിലുള്ള മത്സരത്തിന് മുന്നോടിയായി ക്രിക്ബസില്‍ സംസാരിക്കുകയായിരുന്നു ഗില്‍ക്രിസ്റ്റ്. 43 വയസുള്ള ധോനിക്ക് ക്രിക്കറ്റില്‍ ഇനിയൊന്നും തന്നെ തെളിയിക്കാനില്ലെന്നും ടൂര്‍ണമെന്റില്‍ നിന്നും മാന്യമായി പടിയിറങ്ങണമെന്നുമാണ് ഗില്‍ക്രിസ്റ്റ് ആവശ്യപ്പെടുന്നത്.
കൈയിനേറ്റ പരിക്കിനെ തുടര്‍ന്ന് ചെന്നൈ സ്ഥിരം നായകനായ റുതുരാജ് ഗെയ്ക്ക്വാദ് പുറത്തായതോടെ എം എസ് ധോനിയാണ് നിലവില്‍ ചെന്നൈയെ നയിക്കുന്നത്. എങ്കിലും ധോനിയുടെ കീഴിലും നിരാശപ്പെടുത്തുന്ന പ്രകടനമാണ് ടീം നടത്തുന്നത്. ഇതുവരെ കളിച്ച 9 കളികളില്‍ രണ്ടെണ്ണത്തില്‍ മാത്രം വിജയിച്ചിട്ടുള്ള ചെന്നൈ നിലവില്‍ പോയന്റ് പട്ടികയില്‍ അവസാന സ്ഥാനത്താണ്. അടുത്ത ഒരു തലമുറയ്ക്ക് വഴിമാറാനുള്ള സമയമായെന്നും ഇനിയൊന്നും ധോനിക്ക് തെളിയിക്കാനില്ലെന്നുമാണ് ഗില്‍ക്രിസ്റ്റ് വ്യക്തമാക്കിയത്.