സീസണിലെ പത്ത് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ രണ്ട് ജയവും എട്ട് തോല്‍വിയുമായി വെറും നാല് പോയിന്റോടെ അവസാന സ്ഥാനത്ത് തുടരുകയാണ് ചെന്നൈ. ശേഷിക്കുന്ന നാല് മത്സരങ്ങള്‍ ജയിച്ചാലും ചെന്നൈയ്ക്ക് പ്ലേ ഓഫില്‍ കയറാന്‍ സാധിക്കില്ല. സീസണിലെ ആദ്യ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെതിരെയും പിന്നീട് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെയും ചെന്നൈ ജയം സ്വന്തമാക്കിയിരുന്നു. ബാക്കി എല്ലാ മത്സരങ്ങളിലും തോല്‍വി വഴങ്ങി.