ഐപിഎല്ലിലെ ഏറ്റവും മികച്ച റെക്കോര്‍ഡുള്ള ടീമാണ് ചെന്നൈ സൂപ്പര്‍ കിങ്ങ്‌സ്. മത്സരിച്ച സീസണുകളില്‍ ഏറ്റവുമധികം തവണ പ്ലേ ഓഫിലെത്തിയ റെക്കോര്‍ഡുള്ള ടീമാണെങ്കിലും ഇത്തവണത്തെ ഐപിഎല്ലില്‍ അവസാനസ്ഥാനക്കാരാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ്. ടൂര്‍ണമെന്റിലെ ആദ്യ 9 മത്സരങ്ങളോളം അവസാനിച്ച് കഴിഞ്ഞപ്പോള്‍ ചെന്നൈയുടെ പ്ലേ ഓഫ് സാധ്യതകള്‍ പൂര്‍ണമായും അടഞ്ഞുകഴിഞ്ഞു. ഇത്തവണത്തെ മെഗാ താരലേലത്തില്‍ തന്നെ തങ്ങളുടെ പദ്ധതികളെല്ലാം തകര്‍ന്നെന്ന് തുറന്ന് സംസാരിച്ചിരിക്കുകയാണ് ചെന്നൈ പരിശീലകനായ സ്റ്റീഫന്‍ ഫ്‌ലെമിങ് ഇപ്പോള്‍.
മുന്‍കാലങ്ങളില്‍ വിവിധ ടീമുകളില്‍ കളിച്ച് പരിചയമുള്ള താരങ്ങളെ മിക്കവാറും ചെന്നൈയിലെത്തിക്കാറുണ്ട്. അത്തരം താരങ്ങള്‍ ചെന്നൈ ജേഴ്‌സിയില്‍ മികച്ച പ്രകടനം നടത്താറുള്ളത് ആരാധകര്‍ നിരവധി തവണ കണ്ടതാണ്. എന്നാല്‍ ആ പരീക്ഷണമൊന്നും ഇത്തവണ വിജയം കണ്ടില്ല. മറ്റ് ടീമുകള്‍ ഇത്തവണ മികവോടെ താരങ്ങളെ തിരെഞ്ഞെടുത്തപ്പോള്‍ ചെന്നൈയ്ക്ക് അതിന് സാധിച്ചില്ല. വിചാരിച്ച പോലെ കാര്യങ്ങള്‍ വന്നില്ല. ഇതിന് പുറമെ പ്രധാനതാരങ്ങളുടെ പരിക്കും മോശം ഫോമും ടീമിന് തിരിച്ചടിയായി. ഇക്കാര്യത്തില്‍ താനടക്കം വലിയ തോതില്‍ ആത്മപരിശോധന നടത്തേണ്ടതുണ്ട്. ഇത്തവണ ടീമിന്റെ പ്രകടനം മോശമാണെങ്കിലും മികച്ച പല താരങ്ങളും ടീമിലുണ്ടെന്നും ഫ്‌ലെമിങ് ചൂണ്ടിക്കാട്ടി.