ആ പന്ത് ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തിനു പുറത്ത് കിടപ്പുണ്ട്; സോഷ്യല്‍ മീഡിയയില്‍ വൈറലായി കോലിയുടെ നോ-ലുക്ക് സിക്‌സ് (വീഡിയോ)

ശനി, 25 സെപ്‌റ്റംബര്‍ 2021 (10:15 IST)
ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരായ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ നായകന്‍ വിരാട് കോലി നേടിയ നോ-ലുക്ക് സിക്‌സ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ശര്‍ദുല്‍ താക്കൂറിന്റെ ഓവറിലാണ് കോലി നോ-ലുക്ക് സിക്‌സ് പായിച്ചത്. ഈ പന്ത് ചെന്നുവീണത് ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തിനു പുറത്താണ്. 
 
ഹിറ്റ് ചെയ്യുന്ന സമയത്ത് പന്തിനൊപ്പം ദൃഷ്ടി പോകാത്തതാണ് നോ-ലുക്ക് സിക്‌സിന്റെ പ്രത്യേകത. ബാറ്ററുടെ ശ്രദ്ധ ഷോട്ടില്‍ മാത്രമായിരിക്കും. പെര്‍ഫക്ട് ടൈമിങ്ങും കൈ കരുത്തുമാണ് നോ-ലുക്ക് സിക്‌സ് പായിക്കാന്‍ വേണ്ടത്. നേരത്തെ ധോണി അടക്കം നിരവധി താരങ്ങള്‍ നോ-ലുക്ക് സിക്‌സ് പായിച്ചിട്ടുണ്ട്. കോലിയുടെ നോ-ലുക്ക് സിക്‌സ് 82 മീറ്ററായിരുന്നു. 

pic.twitter.com/vBruiVkA5y

— Simran (@CowCorner9) September 24, 2021

 
തുടക്കം മുതല്‍ തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് കോലി ബാറ്റ് വീശിയത്. 41 പന്തില്‍ നിന്ന് 53 റണ്‍സാണ് കോലിയുടെ സംഭാവന. ആറ് ഫോറും ഒരു സിക്‌സും അടങ്ങുന്നതായിരുന്നു ആര്‍സിബി നായകന്റെ ഇന്നിങ്‌സ്. തനിക്ക് ഏറെ പ്രിയപ്പെട്ട കവര്‍ ഡ്രൈവുകളിലൂടെ റണ്‍സ് കണ്ടെത്താനും കോലിക്ക് സാധിച്ചിരുന്നു. ടി 20 ലോകകപ്പിന് മുന്‍പ് കോലി തന്റെ പ്രതാപകാല ഫോമിലേക്ക് തിരിച്ചെത്തിയത് ഇന്ത്യയ്ക്കും ഏറെ ആശ്വാസം പകരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍