കോലി ആര്‍സിബി നായകനായും ധോണി സിഎസ്‌കെ നായകനായും ഇരു ടീമുകളും ഏറ്റുമുട്ടിയത് 17 മത്സരങ്ങളിലാണ്. ഇതില്‍ 10 കളികളില്‍ ടീമിനെ വിജയത്തിലെത്തിക്കാന്‍ എം.എസ്.ധോണിക്ക് സാധിച്ചു. ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ ആറ് കളികളില്‍ ആര്‍സിബിയെ വിജയത്തിലെത്തിക്കാനേ വിരാട് കോലി എന്ന നായകന് സാധിച്ചിട്ടുള്ളൂ. ഒരു മത്സരം ഫലമില്ല. ഇന്നത്തെ മത്സരത്തില്‍ ആര് ജയിക്കുമെന്ന് കാത്തിരിന്ന് കാണാം.