പോയന്റ് ടേബിളിൽ ആറാമതാണെങ്കിലും കഴിഞ്ഞ മത്സരത്തിൽ ബാംഗ്ലൂരിനെ തകർത്തടിച്ചുകൊണ്ടാണ് കൊൽക്കത്തയുടെ വരവ്. ഓപ്പണിങ് സഖ്യം വിജയമായതും വരുൺ ചക്രവർത്തി എന്ന മാന്ത്രിക സ്പിന്നറുടെ സാന്നിധ്യവും കൊൽക്കത്തയെ ശക്തരാക്കുന്നു. അതേസമയം മുംബൈ ടീമിൽ നായകൻ രോഹിത് ശർമ ടീമിൽ തിരിച്ചെത്തുമെന്നാണ് അറിയുന്നത്. രോഹിത്തിനൊപ്പം സ്റ്റാർ ഓൾ റൗണ്ടർ ഹാർദിക്ക് പാണ്ഡ്യയും ടീമിൽ തിരിച്ചെത്തിയേക്കും.