അവസാന ഓവറിലെ അത്ഭുതവിജയത്തോടെ ഐപിഎല്ലിൽ വിജയം കുറിക്കാനായതിന്റെ ആവേശത്തിലാണ് രാജസ്ഥാൻ റോയൽസ്. ടീമിന്റെ കടുത്ത ആരാധകർ പോലും പ്രതീക്ഷിക്കാതിരുന്ന വിജയമായിരുന്നു കളിയുടെ അവസാന ഓവറിൽ രാജസ്ഥാൻ സ്വന്തമാക്കിയത്. രാജസ്ഥാൻ തങ്ങളുടെ അവിശ്വസനീയമായ വിജയം ആഘോഷിക്കുമ്പോൾ പക്ഷേ നായകൻ സഞ്ജു സാംസൺ തിരിച്ചടി നേരിട്ടിരിക്കുകയാണ്.