വൈറ്റ് ബോളില്‍ ഞാന്‍ അശ്വിന്റെ വലിയ ആരാധകനൊന്നുമല്ല, ഇതിലും ഭേദം അമിത് മിശ്ര: സഞ്ജയ് മഞ്ജരേക്കര്‍

Webdunia
ശനി, 25 സെപ്‌റ്റംബര്‍ 2021 (11:53 IST)
സണ്‍റൈസേഴ്‌സ് ഹൈദരബാദിനെതിരായ മത്സരത്തില്‍ രവിചന്ദ്രന്‍ അശ്വിനെ കളിപ്പിച്ച ഡല്‍ഹി ക്യാപിറ്റല്‍സിന്റെ തീരുമാനത്തെ വിവേകശൂന്യമെന്ന് സഞ്ജയ് മഞ്ജരേക്കര്‍. വൈറ്റ് ബോളില്‍ അശ്വിന്‍ അത്ര മികച്ച സ്പിന്നറല്ലെന്നും മഞ്ജരേക്കര്‍ പരോക്ഷമായി പറഞ്ഞു. അശ്വിന് പകരം അമിത് മിശ്രയെയായിരുന്നു കളിപ്പിക്കേണ്ടിയിരുന്നതെന്നാണ് മഞ്ജരേക്കറുടെ വാദം. 
 
'അമിത് മിശ്രയെ അവഗണിച്ച് അശ്വിനെ കളിപ്പിക്കാനുള്ള ഡല്‍ഹിയുടെ തീരുമാനം എന്നെ ഞെട്ടിച്ചു. അശ്വിന്‍ നന്നായി ബൗള്‍ ചെയ്തുവെന്ന് എനിക്ക് തോന്നുന്നില്ല. വൈറ്റ്-ബോള്‍ ക്രിക്കറ്റില്‍ ഞാന്‍ അശ്വിന്റെ വലിയ ആരാധകനൊന്നുമല്ല. അമിത് മിശ്രയെ ഉള്‍പ്പെടുത്തിയിരുന്നെങ്കില്‍ ഗുണമായേനെ. ടി 20 ക്രിക്കറ്റിലെ ഗെയിം ചെയ്ഞ്ചര്‍ ആയ റിസ്റ്റ് സ്പിന്നര്‍ ആണ് അശ്വിന്‍. ഡല്‍ഹിക്ക് വേണ്ടിയാണെങ്കിലും മറ്റ് ഫ്രാഞ്ചൈസികള്‍ക്ക് വേണ്ടിയാണെങ്കിലും കളിക്കുമ്പോള്‍ അമിത് മിശ്ര വിക്കറ്റ് വീഴ്ത്തിയിരുന്നു,' മഞ്ജരേക്കര്‍ പറഞ്ഞു. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article