ജയ്പൂരില്‍ നടന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ടു ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യന്‍സ് നിശ്ചിത 20 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 217 റണ്‍സ് നേടിയപ്പോള്‍ ആതിഥേയര്‍ 16.1 ഓവറില്‍ 117 നു ഓള്‍ഔട്ട് ആയി. 27 പന്തില്‍ 30 റണ്‍സ് നേടിയ ജോഫ്ര ആര്‍ച്ചര്‍ മാത്രമാണ് രാജസ്ഥാനു വേണ്ടി ചെറുത്തുനിന്നത്. യശസ്വി ജയ്‌സ്വാള്‍ (13), വൈഭവ് സൂര്യവന്‍ശി (പൂജ്യം), നിതീഷ് റാണ (ഒന്‍പത്), റിയാന്‍ പരാഗ് (16), ധ്രുവ് ജുറല്‍ (11), ഷിമ്രോണ്‍ ഹെറ്റ്മയര്‍ (പൂജ്യം) എന്നിവര്‍ നിരാശപ്പെടുത്തി. മുംബൈ ഇന്ത്യന്‍സിനായി ട്രെന്റ് ബോള്‍ട്ട് മൂന്നും ജസ്പ്രിത് ബുംറ രണ്ടും വിക്കറ്റുകള്‍ നേടി.
ഓപ്പണര്‍മാരായ റിയാന്‍ റിക്കല്‍ട്ടണ്‍ (38 പന്തില്‍ 61), രോഹിത് ശര്‍മ (36 പന്തില്‍ 53) എന്നിവര്‍ മുംബൈയ്ക്ക് മികച്ച തുടക്കമാണ് നല്‍കിയത്. റിക്കല്‍ട്ടണ്‍ ആണ് കളിയിലെ താരം. സൂര്യകുമാര്‍ യാദവ് (23 പന്തില്‍ 48), ഹാര്‍ദിക് പാണ്ഡ്യ (23 പന്തില്‍ 48) എന്നിവര്‍ പുറത്താകാതെ നിന്നു.