അവനെ പറ്റിയുള്ള ചർച്ചകളെ നിയന്ത്രിക്കാനാവില്ല, പക്ഷേ അവന് സമ്മർദ്ദം നൽകില്ല: ദ്രാവിഡ്

അഭിറാം മനോഹർ

വ്യാഴം, 1 മെയ് 2025 (18:30 IST)
ഐപിഎല്ലില്‍ സെഞ്ചുറി നേടുന്ന പ്രായം കുറഞ്ഞ താരമെന്ന റെക്കോര്‍ഡ് സ്വന്തമാക്കികൊണ്ട് 14കാരനായ വൈഭവ് സൂര്യവംശി ക്രിക്കറ്റ് ലോകത്തെ പ്രധാന ചര്‍ച്ചയായി മാറിയിരിക്കുകയാണ്. ഒരൊറ്റ മത്സരം കഴിഞ്ഞതും വലിയ പ്രതീക്ഷയാണ് വൈഭവിന്റെ മുകളില്‍ ആരാധകര്‍ക്കുള്ളത്. എന്നാല്‍ ഈ പ്രതീക്ഷകള്‍ കാരണം യുവതാരത്തിന് മുകളില്‍ കൂടുതല്‍ സമ്മര്‍ദ്ദം ചെലുത്താന്‍ സമ്മതിക്കില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് രാജസ്ഥാന്‍ റോയല്‍സ് പരിശീലകനായ രാഹുല്‍ ദ്രാവിഡ്. മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് വൈഭവിനെ പറ്റി ദ്രാവിഡ് പ്രതികരിച്ചത്.
 
എല്ലാവര്‍ക്കും അറിയേണ്ടത് വൈഭവിനെ പറ്റിയാണ്. അവനെ ചുറ്റി മറ്റൊരു ലോകം തന്നെ രൂപപ്പെട്ടുകഴിഞ്ഞു. അവനെ പറ്റി മാത്രമാണ് എല്ലാവരും സംസാരിക്കുന്നത്. ഇതൊന്നും തന്നെ നിയന്ത്രിക്കാന്‍ എനിക്കാവില്ല. എന്നാല്‍ അവനില്‍ അമിത ശ്രദ്ധ നല്‍കി സമ്മര്‍ദ്ദത്തിലാക്കാന്‍ ഞങ്ങള്‍ ഉദ്ദേശിച്ചിട്ടില്ല. അവന് വേണ്ട എല്ലാ പിന്തുണയും മാര്‍ഗനിര്‍ദേശങ്ങളും ലഭിക്കുന്നുണ്ടെന്ന് ഞങ്ങള്‍ ഉറപ്പാക്കും. യാതൊരു സമ്മര്‍ദ്ദവുമില്ലാതെ തുടര്‍ന്നും ആത്മവിശ്വാസത്തോടെ കളിക്കാന്‍ അവന് അവസരമൊരുക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം. ദ്രാവിഡ് പറഞ്ഞു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍