രാഹുല്‍ ദ്രാവിഡിനെ ഇത്രയും വൈകാരിക ആഘോഷ പ്രകടനവുമായി കണ്ടത് ഇന്ത്യ ട്വന്റി 20 ലോകകപ്പ് നേടിയ വേളയിലാണ്. 14 കാരനായ വൈഭവിന്റെ സെഞ്ചുറി സ്വന്തം സെഞ്ചുറിയെന്ന പോലെയാണ് ദ്രാവിഡ് ആഘോഷമാക്കിയത്. ഡഗ്ഔട്ടില്‍ വീല്‍ചെയറില്‍ ഇരിക്കുകയായിരുന്ന ദ്രാവിഡ് ചാടിയെഴുന്നേറ്റ് കൈയടിച്ചു. എഴുന്നേല്‍ക്കുന്നതിനിടെ താരത്തിനു നിയന്ത്രണം നഷ്ടപ്പെടുന്നതും വീഡിയോയില്‍ കാണാം. അതൊന്നും വകവയ്ക്കാതെ വീല്‍ചെയറില്‍ നിന്ന് എഴുന്നേറ്റ് രാജസ്ഥാന്‍ താരങ്ങള്‍ക്കൊപ്പം വൈഭവിനെ അനുമോദിക്കുകയായിരുന്നു ദ്രാവിഡ്.Vaibhavs fearless approach, bat speed, picking the length early, and transferring the energy behind the ball was the recipe behind a fabulous innings.
— Sachin Tendulkar (@sachin_rt) April 28, 2025
End result: 101 runs off 38 balls.
Well played!!pic.twitter.com/MvJLUfpHmn
Rahul Dravids cold celebration said it all.#vaibhavsuryavanshi #RRvsGT pic.twitter.com/9870dfS5Wf
— Sachin Rangrao Raut (@iamSachinRaut) April 28, 2025വൈഭവിന്റെ സെഞ്ചുറി കരുത്തില്‍ ഗുജറാത്ത് ടൈറ്റന്‍സ് ഉയര്‍ത്തിയ 210 റണ്‍സ് വിജയലക്ഷ്യം 25 പന്തുകള്‍ ശേഷിക്കെയാണ് രാജസ്ഥാന്‍ മറികടന്നത്. സെഞ്ചുറി നേടിയ സൂര്യവന്‍ശി തന്നെയാണ് കളിയിലെ താരം. നേരിട്ടത് 38 പന്തുകള്‍, ഏഴ് ഫോറും 11 സിക്‌സുകളും സഹിതം അടിച്ചുകൂട്ടിയത് 101 റണ്‍സ്..! ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വേഗമേറിയ രണ്ടാമത്തെ സെഞ്ചുറിയെന്ന റെക്കോര്‍ഡാണ് ഇന്നലെ ജയ്പൂരില്‍ സൂര്യവന്‍ശിയുടെ ബാറ്റില്‍ നിന്ന് പിറന്നത്. ഐപിഎല്ലില്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ ഏറ്റവും വേഗമേറിയ സെഞ്ചുറിയാണിത്. 2010 ല്‍ രാജസ്ഥാന്‍ റോയല്‍സിനു വേണ്ടി യൂസഫ് പത്താന്‍ 37 ബോളില്‍ നേടിയ സെഞ്ചുറിയാണ് വൈഭവ് ഏഴ് പന്തുകള്‍ക്ക് മുന്‍പ് മറികടന്നത്. ഐപിഎല്ലിലെ ഏറ്റവും പ്രായം കുറഞ്ഞ താരത്തിന്റെ സെഞ്ചുറിയും വൈഭവ് സ്വന്തം പേരിലാക്കി.