ഞാന്‍ പരമാവധി പരിശ്രമിച്ചു, എന്റെ 120 ശതമാനവും ടീമിനായി നല്‍കി; ഹൃദയഭേദകം കോലിയുടെ വാക്കുകള്‍

Webdunia
ചൊവ്വ, 12 ഒക്‌ടോബര്‍ 2021 (08:47 IST)
റോയല്‍ ചലഞ്ചേഴ്‌സ് നായകസ്ഥാനം ഒഴിഞ്ഞ വിരാട് കോലിയുടെ വാക്കുകള്‍ ആരാധകരെ വേദനിപ്പിക്കുന്നു. താന്‍ ടീമിനായി 120 ശതമാനവും നല്‍കിയെന്നും എപ്പോഴും ഏറ്റവും മികച്ചത് ഫ്രാഞ്ചൈസിക്കായി നല്‍കാനാണ് പരിശ്രമിച്ചിരുന്നതെന്നും കോലി പറഞ്ഞു. നായകസ്ഥാനം ഒഴിഞ്ഞെങ്കിലും ടീമിനൊപ്പം തുടരുമെന്നും കോലി വ്യക്തമാക്കി. 
 
'യുവതാരങ്ങള്‍ക്ക് വരാനും സ്വാതന്ത്ര്യത്തോടെയും വിശ്വസ്തതയോടെയും കളിക്കാനുമുള്ള ഒരു സംസ്‌കാരം ഉണ്ടാക്കിയെടുക്കാന്‍ ഞാന്‍ പരമാവധി പരിശ്രമിച്ചു. ഇന്ത്യന്‍ ടീമിലും ഇതിനു തന്നെയാണ് ഞാന്‍ ശ്രമിച്ചിരുന്നത്. ഞാന്‍ എന്റെ ഏറ്റവും മികച്ചത് ടീമിനായി നല്‍കാന്‍ ശ്രമിച്ചിരുന്നു. ഇതിനോടുള്ള പ്രതികരണം എങ്ങനെയാണെന്ന് എനിക്കറിയില്ല. എങ്കിലും ആര്‍സിബി ഫ്രാഞ്ചൈസിക്കായി ഞാന്‍ എന്റെ 120 ശതമാനവും സമര്‍പ്പിക്കാന്‍ എപ്പോഴും പരിശ്രമിച്ചിട്ടുണ്ട്. ഇനി ഒരു കളിക്കാരന്‍ എന്ന നിലയില്‍ ഞാന്‍ അത് തുടരും. ഞാന്‍ എന്നെ മറ്റെവിടെയും കളിക്കുന്നത് കാണാന്‍ ആഗ്രഹിക്കുന്നില്ല. ലൗകിക സുഖങ്ങളേക്കാള്‍ വിശ്വസ്തതയാണ് എനിക്ക് പ്രധാനം. ഐപിഎല്ലില്‍ അവസാന കളിക്ക് ഇറങ്ങുന്നതുവരെ ഞാന്‍ ആര്‍സിബിയുടെ ഭാഗമായിരിക്കും,' വിരാട് കോലി പറഞ്ഞു. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article