വിരാട് കോലി ആര്‍സിബി നായകസ്ഥാനം ഒഴിഞ്ഞു

Webdunia
ചൊവ്വ, 12 ഒക്‌ടോബര്‍ 2021 (08:32 IST)
റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ നായകസ്ഥാനം വിരാട് കോലി ഒഴിഞ്ഞു. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ ഇന്നലെ നടന്ന എലിമിനേറ്റര്‍ മത്സരം നായകനെന്ന നിലയില്‍ കോലിയുടെ അവസാന കളിയായി. കൊല്‍ക്കത്തയോട് തോറ്റ് ആര്‍സിബി ഐപിഎല്ലില്‍ നിന്ന് പുറത്തേക്കും ! 
 
ഒരു ഐപിഎല്‍ കിരീടം പോലും സ്വന്തമാക്കാതെയാണ് കോലി ആര്‍സിബി നായകസ്ഥാനം ഒഴിയുന്നത്. 140 മത്സരങ്ങളില്‍ കോലി ആര്‍സിബിയെ നയിച്ചു. ഇതില്‍ 66 വിജയവും 70 തോല്‍വികളും. 
 
നായകസ്ഥാനം ഒഴിയുകയാണെങ്കിലും അവസാന നിമിഷം വരെ താന്‍ ആര്‍സിബിക്കൊപ്പം ഉണ്ടായിരിക്കുമെന്ന് കോലി പറഞ്ഞു. ഐപിഎല്‍ കളിക്കുന്ന കാലത്തോളം താന്‍ ആര്‍സിബിക്കൊപ്പമായിരിക്കുമെന്നാണ് കോലി വ്യക്തമാക്കിയത്. 
 
'തീര്‍ച്ചയായും ഞാന്‍ ആര്‍സിബിക്കൊപ്പം തുടരും. മറ്റെവിടെയും ഞാന്‍ കളിക്കുന്നത് കാണാന്‍ എനിക്ക് ആഗ്രഹമില്ല. ലൗകികമായ സുഖങ്ങളേക്കാള്‍ വിശ്വസ്തതയാണ് എനിക്ക് പ്രധാനം. ഐപിഎല്‍ കളിക്കുന്ന അവസാന ദിവസം വരെ ഞാന്‍ ആര്‍സിബിക്കൊപ്പം ഉണ്ടായിരിക്കും,' കോലി പറഞ്ഞു. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article