ഐപിഎല്ലിലെ ആദ്യ മത്സരങ്ങളില്‍ തകര്‍ത്തടിച്ച് പിന്നാലെ നിറം മങ്ങുന്നതാണ് പല സീസണുകളായി മലയാളി താരം സഞ്ജു സാംസണിന്റെ രീതി. ഇത്തവണയും ആദ്യ മത്സരത്തില്‍ തിളങ്ങിയ സഞ്ജു പിന്നാലെ വന്ന 2 മത്സരങ്ങളില്‍ നിരാശപ്പെടുത്തിയിരുന്നു. പതിവ് പോലെ ആദ്യ കളികളിലെ പ്രകടനത്തിന് പിന്നാലെ സഞ്ജു നിരാശപ്പെടുത്തുമെന്ന് പറഞ്ഞിരുന്നവരുടെ വായടപ്പിക്കുന്ന പ്രകടനമാണ് പിന്നീട് നടന്ന 2 മത്സരങ്ങളില്‍ നടന്നത്. 5 കളികളില്‍ നിന്നും 246 റണ്‍സുമായി ഓറഞ്ച് ക്യാപ്പിനായുള്ള പോരാട്ടത്തില്‍ നാലാമതാണ് മലയാളി താരം.
ഇന്നലെ മുംബൈക്കെതിരായ മത്സരത്തില്‍ കോലി നിരാശപ്പെടുത്തിയതോടെ സഞ്ജുവടക്കമുള്ള താരങ്ങള്‍ക്ക് ഓറഞ്ച് ക്യാപ്പ് സ്വന്തമാക്കാനുള്ള സാധ്യത ഉയര്‍ന്നിരിക്കുകയാണ്. 6 കളികളില്‍ നിന്നും 319 റണ്‍സാണ് കോലിയുടെ പേരിലുള്ളത്. രണ്ടാം സ്ഥാനത്തുള്ള രാജസ്ഥാന്‍ താരമായ റിയാന്‍ പരാഗ് 5 കളികളില്‍ നിന്നും 261 റണ്‍സാണ് സ്വന്തമാക്കിയിട്ടുള്ളത്. 6 കളികളില്‍ നിന്നും 255 റണ്‍സുമായി ഗുജറാത്ത് താരമായ ശുഭ്മാന്‍ ഗില്ലാണ് ലിസ്റ്റില്‍ മൂന്നാം സ്ഥാനത്തുള്ളത്. സഞ്ജുവും റിയാന്‍ പരാഗും 5 മത്സരങ്ങള്‍ മാത്രമാണ് കളിച്ചിട്ടുള്ളത് എന്നതിനാല്‍ ഇരുവര്‍ക്കും അടുത്ത മത്സരത്തില്‍ മികച്ച പ്രകടനം നടത്താനായാല്‍ ഓറഞ്ച് ക്യാപ്പിനായുള്ള പോരാട്ടത്തില്‍ സ്ഥാനം മെച്ചപ്പെടുത്താന്‍ സാധിക്കും. ലോകകപ്പ് അടുത്ത സാഹചര്യമായതിനാല്‍ ഐപിഎല്ലിലെ മികച്ച പ്രകടനം ഇന്ത്യന്‍ ടീമില്‍ സ്ഥാനം നേടാനും സഞ്ജുവിനെ സഹായിക്കും.