ഗംഭീറുമായി അടിയുണ്ടാകുമെന്നാണ് ആളുകൾ കരുതിയത്, നിരാശ സ്വാഭാവികമെന്ന് കോലി

അഭിറാം മനോഹർ

വ്യാഴം, 11 ഏപ്രില്‍ 2024 (20:06 IST)
കഴിഞ്ഞ വർഷം ഐപിഎല്ലിൽ ഇന്ത്യൻ സൂപ്പർ താരം വിരാട് കോലിയും മുൻ ഇന്ത്യൻ താരമായ ഗൗതം ഗംഭീറും തമ്മിൽ ഉരസിയത് ക്രിക്കറ്റ് ലോകം ഏറെക്കാലം ചർച്ച ചെയ്ത സംഭവമായിരുന്നു. മൈതാനത്ത് ഒരു തരി പോലും വിട്ടുകൊടുക്കാതെ പോരടിക്കാൻ തയ്യാറായി നിൽക്കുന്ന ഗംഭീറും കോലിയും 2024 ഐപിഎല്ലിൽ വീണ്ടും നേർക്കുനേർ വരുമ്പോൾ കഴിഞ്ഞ വർഷം സംഭവിച്ചതിൻ്റെ ബാക്കിയായിരുന്നു ആരാധകർ പ്രതീക്ഷിച്ചതെങ്കിലും പ്രതീക്ഷിച്ചത് തികച്ചും എതിരായ സംഭവമായിരുന്നു.
 
മത്സരശേഷം കൊൽക്കത്ത പരിശീലകനായ ഗംഭീറും ആർസിബി താരമായ കോലിയും പരസ്പരം കെട്ടിപിടിച്ചത് അത്ഭുതത്തോടെയാണ് ക്രിക്കറ്റ് ലോകം കണ്ടുനിന്നത്.ഇതിനെ പറ്റി ഇപ്പോൾ പ്രതികരണം നടത്തിയിരിക്കുകയാണ് ഇന്ത്യൻ സൂപ്പർ താരമായ കോലി. എൻ്റെ സ്വഭാവത്തിൽ ആളുകൾ നിരാശരാണെന്ന് എനിക്കറിയാം. നവീനെ ഞാൻ കെട്ടിപ്പിടിച്ചു. കഴിഞ്ഞ ദിവസം ഗംഭീർ തന്നെ വന്ന് എന്നെ കെട്ടിപിടിച്ചു. മസാലയില്ല എന്നതിനാൽ ആളുകൾ കൂവുന്നു. എന്നാൽ ഞങ്ങൾ കുട്ടികളല്ല എന്ന് മനസിലാക്കണം.കോലി പറഞ്ഞു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍