ഈ സീസൺ അത് സഞ്ജു കൊണ്ടുപോകും, പ്രശംസയുമായി ഷെയ്ൻ വാട്സൺ

അഭിറാം മനോഹർ

വ്യാഴം, 11 ഏപ്രില്‍ 2024 (19:28 IST)
രാജസ്ഥാൻ റോയൽസ് നായകനായ മലയാളി താരം സഞ്ജു സാംസണെ വാനോളം പുകഴ്ത്തി ഓസീസ് ഓൾറൗണ്ടറായ ഷെയ്ൻ വാട്സൺ. സഞ്ജു എല്ലാക്കാലത്തും തനിക്ക് ഏറെ ഇഷ്ടമുള്ള കളിക്കാരനാണെന്നും ഓരോ സീസൺ കഴിയുമ്പോഴും സഞ്ജു കൂടുതൽ മെച്ചപ്പെട്ടുവരുന്നുണ്ടെന്നും സഞ്ജു ഒരുപാട് റൺസ് നേടുന്ന സീസണായിരിക്കും ഇതെന്നും വാട്സൺ പറയുന്നു. ജിയോ സിനിമയിൽ സംസാരിക്കുകയായിരുന്നു വാട്ട്സൺ.
 
ഈ ഐപിഎല്ലിനെ തീ പിടിപ്പിക്കുന്ന പ്രകടനങ്ങൾ സഞ്ജുവിൽ നിന്നും കാണാനാകുമെന്ന് ഞാൻ കരുതുന്നു. ഇത്തവണ സഞ്ജുവിനെ വളരെ ശാന്തനായാണ് കാണാനാകുന്നത്. ക്രീസിലും ഫീൽഡിലുമെല്ലാം ഈ പക്വത കാണാനാകുന്നു. ശാന്തമായി തന്നെ കാര്യങ്ങൾ തീരുമാനിക്കാൻ സഞ്ജുവിനാകുന്നു എന്നതാണ് ഈ സീസണിൽ കാണുന്ന പ്രധാനമാറ്റം. കഴിഞ്ഞ സീസണുകളിൽ ഒരുപാട് ഊർജം വെറുതെ കളയുന്ന സഞ്ജുവായിരുന്നു. ഇപ്പോൾ നായകനെന്ന നിലയിലും സഞ്ജു ഏറെ മെച്ചപ്പെട്ടിരിക്കുന്നു. വാട്ട്സൺ പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍