MS Dhoni: ചെന്നൈയുടെ 'തല'യാകാന്‍ ധോണി; ഗെയ്ക്വാദ് പുറത്ത്

രേണുക വേണു

വ്യാഴം, 10 ഏപ്രില്‍ 2025 (20:07 IST)
MS Dhoni: ഈ സീസണിലെ ശേഷിക്കുന്ന മത്സരങ്ങളില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ മഹേന്ദ്രസിങ് ധോണി നയിക്കും. നായകന്‍ ഋതുരാജ് ഗെയ്ക്വാദ് പരുക്കേറ്റ് പുറത്തായതിനെ തുടര്‍ന്നാണ് ധോണിക്ക് ക്യാപ്റ്റന്‍സി ലഭിച്ചത്. 
 
രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തിനിടെയാണ് ഗെയ്ക്വാദിന്റെ കൈമുട്ടിനു പരുക്കേറ്റത്. അതിനുശേഷം പഞ്ചാബ് കിങ്‌സിനെതിരായ മത്സരത്തില്‍ ഗെയ്ക്വാദ് കളിച്ചിരുന്നു. പരുക്ക് ഗൗരവമുള്ളതായതിനാല്‍ താരത്തിനു വിശ്രമം വേണമെന്നാണ് റിപ്പോര്‍ട്ട്. 
 
ഗെയ്ക്വാദിനെ എംആര്‍ഐ സ്‌കാനിങ്ങിനു വിധേയമാക്കി. അതിനുശേഷമാണ് താരത്തിനു വിശ്രമം അനുവദിക്കാന്‍ മാനേജ്‌മെന്റ് തീരുമാനിച്ചത്. 
 
ഈ സീസണില്‍ ചെന്നൈയുടെ അഞ്ച് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ നാലെണ്ണത്തിലും തോറ്റു. പോയിന്റ് ടേബിളില്‍ ഇപ്പോള്‍ ഒന്‍പതാം സ്ഥാനത്താണ്. ഏപ്രില്‍ 11 നു കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെയാണ് ചെന്നൈയുടെ അടുത്ത മത്സരം. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍