Rajasthan Royals: സഞ്ജുവിന്റെ രാജസ്ഥാനു മൂന്നാം തോല്‍വി; കാണുമോ പ്ലേ ഓഫ്?

രേണുക വേണു

വ്യാഴം, 10 ഏപ്രില്‍ 2025 (07:19 IST)
Sanju Samson and Jos Buttler
Rajasthan Royals: സീസണിലെ മൂന്നാം തോല്‍വി വഴങ്ങി രാജസ്ഥാന്‍ റോയല്‍സ്. ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തില്‍ 58 റണ്‍സിനാണ് സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ തോറ്റത്. ആദ്യം ബാറ്റ് ചെയ്ത ആതിഥേയര്‍ നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 217 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങില്‍ 19.2 ഓവറില്‍ 159 ന് രാജസ്ഥാന്‍ ഓള്‍ഔട്ട് ആയി. ഗുജറാത്ത് ഓപ്പണര്‍ സായ് സുദര്‍ശന്‍ ആണ് കളിയിലെ താരം. 
 
സഞ്ജു (28 പന്തില്‍ 41) മികച്ച തുടക്കം നല്‍കിയെങ്കിലും യശസ്വി ജയ്‌സ്വാള്‍ (ആറ്), നിതീഷ് റാണ (ഒന്ന്), ധ്രുവ് ജുറല്‍ (അഞ്ച്) എന്നിവര്‍ പൂര്‍ണമായി നിരാശപ്പെടുത്തി. ഷിമ്രോണ്‍ ഹെറ്റ്മയര്‍ (32 പന്തില്‍ 52), റിയാന്‍ പരാഗ് (14 പന്തില്‍ 26) എന്നിവര്‍ നന്നായി ബാറ്റ് ചെയ്‌തെങ്കിലും രാജസ്ഥാനെ ജയിപ്പിക്കാനായില്ല. 
 
ഗുജറാത്തിനായി പ്രസിദ്ധ് കൃഷ്ണ നാല് ഓവറില്‍ 24 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി. റാഷിദ് ഖാനും സായ് കിഷോറിനും രണ്ട് വീതം വിക്കറ്റുകള്‍. മുഹമ്മദ് സിറാജ്, അര്‍ഷാദ് ഖാന്‍, കുല്‍വന്ത് ഖെജ്‌റോളിയ എന്നിവര്‍ക്ക് ഓരോ വിക്കറ്റ്. 
 
ഗുജറാത്തിനായി സായ് സുദര്‍ശന്‍ 53 പന്തില്‍ എട്ട് ഫോറും മൂന്ന് സിക്‌സും സഹിതം 82 റണ്‍സ് നേടി. ജോസ് ബട്‌ലര്‍ (25 പന്തില്‍ 36), ഷാരൂഖ് ഖാന്‍ (20 പന്തില്‍ 36), രാഹുല്‍ തെവാത്തിയ (12 പന്തില്‍ പുറത്താകാതെ 24) എന്നിവരും തിളങ്ങി. 


അഞ്ച് മത്സരങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ രണ്ട് ജയവും മൂന്ന് തോല്‍വിയുമായി രാജസ്ഥാന്‍ ഏഴാം സ്ഥാനത്താണ്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍