ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരായ മത്സരത്തില്‍ തോറ്റെങ്കിലും മുംബൈ ഇന്ത്യന്‍സ് ഒരു യുവതാരത്തിനു കൂടി അവസരം നല്‍കിയിരിക്കുകയാണ്. മലയാളി താരം വിഘ്‌നേഷ് പുത്തൂര്‍ ആണ് മുംബൈയ്ക്കായി ഇംപാക്ട് സബ്സ്റ്റിറ്റിയൂട്ട് ഇറങ്ങി വാര്‍ത്തകളില്‍ ഇടംപിടിച്ചത്. നാല് ഓവറില്‍ 32 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റുകള്‍ വീഴ്ത്താന്‍ 24 കാരനായ മലപ്പുറം സ്വദേശി വിഘ്‌നേഷിനു സാധിച്ചു.