Royal Challengers Bengaluru: ഓസ്‌ട്രേലിയന്‍ പേസര്‍ ജോഷ് ഹെയ്‌സല്‍വുഡ് ഐപിഎല്ലിനായി റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു ടീമിനൊപ്പം ചേര്‍ന്നു. ഇന്നലെയാണ് താരം ഓസ്‌ട്രേലിയയില്‍ നിന്ന് ഇന്ത്യയില്‍ എത്തിയത്. പരുക്കിന്റെ പിടിയിലായിരുന്ന താരം പൂര്‍ണമായി കായിക ക്ഷമത വീണ്ടെടുക്കാത്തതിനാല്‍ ആദ്യ മത്സരങ്ങളില്‍ ഇറങ്ങില്ലെന്ന് നേരത്തെ ചില റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ബെംഗളൂരു ടീമിനൊപ്പം ചേര്‍ന്ന ഹെയ്‌സല്‍വുഡ് ഇന്നുമുതല്‍ പരിശീലനത്തിനു ഇറങ്ങും. മാര്‍ച്ച് 22 നു കൊല്‍ക്കത്തയ്‌ക്കെതിരായ ആദ്യ മത്സരത്തില്‍ ഹെയ്‌സല്‍വുഡ് കളിക്കാനാണ് സാധ്യത. പരുക്കിനെ തുടര്‍ന്ന് ഓസീസ് പേസര്‍ക്ക് പാക്കിസ്ഥാനില്‍ വെച്ച് നടന്ന ചാംപ്യന്‍സ് ട്രോഫി നഷ്ടമായിരുന്നു.
താരലേലത്തില്‍ 12.5 കോടിക്കാണ് ആര്‍സിബി ഹെയ്‌സല്‍വുഡിനെ നിലനിര്‍ത്തിയത്. ഭുവനേശ്വര്‍ കുമാര്‍, യാഷ് ദയാല്‍ എന്നിവര്‍ക്കൊപ്പം ഹെയ്‌സല്‍വുഡ് കൂടി ചേരുമ്പോള്‍ ആര്‍സിബിയുടെ പേസ് നിര ശക്തമാകും.