ഹാരി ബ്രൂക്കിനെ ഐപിഎല്ലിൽ നിന്നും വിലക്കിയത് ശരിയായ തീരുമാനം, പ്രതികരണവുമായി മോയിൻ അലി

അഭിറാം മനോഹർ

തിങ്കള്‍, 17 മാര്‍ച്ച് 2025 (18:54 IST)
പരിക്കോ മറ്റ് പ്രധാന കാരണങ്ങളോ ഇല്ലാതെ ഐപിഎല്ലില്‍ നിന്നും മാറി നിന്ന ഇംഗ്ലണ്ട് താരം ഹാരി ബ്രൂക്കിനെ 2 വര്‍ഷത്തേക്ക് ഐപിഎല്ലില്‍ നിന്നും വിലക്കിയ തീരുമാനം ന്യായമാണെന്ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ഇംഗ്ലണ്ട് ഓള്‍ റൗണ്ടറായ മോയിന്‍ അലി. ഇംഗ്ലണ്ട് ബാറ്റര്‍ അവസാന നിമിഷം പിന്‍വാങ്ങിയത് ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ പ്ലാനുകള്‍ ഇല്ലാതെയാക്കുന്നതാണെന്നും മോയിന്‍ അലി പറഞ്ഞു.
 
6.5 കോടി രൂപയ്ക്കാണ് താരലേലത്തില്‍ ഡല്‍ഹി താരത്തെ സ്വന്തമാക്കിയത്. ഇംഗ്ലണ്ട് ക്രിക്കറ്റില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് താരം ഐപിഎല്‍  25 സീസണ്‍ ഒഴിവാക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ സാധുവായ കാരണമില്ലാതെ താരം പിന്മാറിയതോടെ 2 വര്‍ഷക്കാലത്തേക്ക് താരത്തെ ബിസിസിഐ ഐപിഎല്ലില്‍ നിന്നും വിലക്കുകയായിരുന്നു. ഇതൊരു കഠിനമായ തീരുമാനമല്ല. ഞാന്‍ ബിസിസിഐ തീരുമാനവുമായി യോജിക്കുന്നു. ധാരാളം ആളുകള്‍ ഇങ്ങനെ സീസണിന് മുന്‍പ് ചെയ്തിട്ടുണ്ട്. ഇത് ടീമിനെ ബുദ്ധിമുട്ടിലാക്കുന്നതാണ്. ഹാരി ബ്രൂക്ക് പിന്മാറിയത് അവന്റെ ടീമിനെ കുഴപ്പത്തിലാക്കി. അവര്‍ക്ക് ഇപ്പോള്‍ എല്ലാം പുനക്രമീകരിക്കേണ്ടതുണ്ട്. ബിസിസിഐയുടെ തീരുമാനം ന്യായമാണ്. മോയിന്‍ അലി പറഞ്ഞു.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍