അഡലെയ്ഡ് ടെസ്റ്റിലെ മോശം പ്രകടനത്തോടെ ഇന്ത്യയുടെ വിരാട് കോലിക്കും റിഷഭ് പന്തിനും റാങ്കിംഗില്‍ തിരിച്ചടിയുണ്ടായി. റിഷഭ് പന്ത് മൂന്ന് സ്ഥാനങ്ങള്‍ താഴേക്കിറങ്ങി ഒമ്പതാം സ്ഥാനത്താണ്. 6 സ്ഥാനങ്ങള്‍ താഴേക്കിറങ്ങിയ വിരാട് കോലി ഇരുപതാം സ്ഥാനത്തേക്ക് വീണു. യശ്വസി ജയ്‌സ്വാള്‍ നാലാം സ്ഥാനത്ത് തുടരുമ്പോള്‍ ട്രാവിസ് ഹെഡ് 6 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി അഞ്ചാം സ്ഥാനത്തെത്തി. ന്യൂസിലന്‍ഡിന്റെ കെയ്ന്‍ വില്യംസണാണ് ലിസ്റ്റില്‍ മൂന്നാം സ്ഥാനത്തുള്ളത്.