IPL 2025: ഐപിഎൽ താരലേലത്തിൽ ആരും വാങ്ങിയില്ല, എന്നാൽ അവസാനം ലഖ്നൗവിൽ

അഭിറാം മനോഹർ

തിങ്കള്‍, 17 മാര്‍ച്ച് 2025 (14:43 IST)
ഇത്തവണത്തെ ഐപിഎല്‍ താരലേലം കഴിഞ്ഞപ്പോള്‍ പല നല്ല താരങ്ങളെയും പ്രമുഖ ടീമുകളൊന്നും സ്വന്തമാക്കിയിരുന്നില്ല. അത്തരത്തില്‍ ഒരു താരമായിരുന്നു ഇന്ത്യന്‍ താരമായ ശാര്‍ദൂല്‍ ഠാക്കൂര്‍. ഐപിഎല്ലിലും ഇന്ത്യന്‍ ടീമിലും ഇമ്പാക്ട് ഉണ്ടാക്കിയ താരമാണെങ്കിലും ഇത്തവണ താരലേലത്തില്‍ ആരും തന്നെ ശാര്‍ദൂലിനെ വാങ്ങാന്‍ തയ്യാറായിരുന്നില്ല. എന്നാല്‍ ഐപിഎല്‍ ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ലഖ്‌നൗ ടീമിന്റെ ഭാഗമായിരിക്കുകയാണ് ശാര്‍ദൂല്‍.
 
 മായങ്ക് അഗര്‍വാള്‍, മൊഹ്‌സിന്‍ ഖാന്‍, ആവേശ് ഖാന്‍ എന്നീ താരങ്ങള്‍ പരിക്കിലായതോടെയാണ് ലഖ്‌നൗ പകരക്കാരെ തേടാന്‍ തുടങ്ങിയത്. ബൗളിംഗ് ഓള്‍ റൗണ്ടറായതിനാല്‍ ശാര്‍ദൂലിന് വേഗത്തില്‍ തന്നെ വിളിയെത്തി. കഴിഞ്ഞ ദിവസമാണ് ലഖ്‌നൗ ജേഴ്‌സിയില്‍ ശാര്‍ദൂല്‍ പരിശീലനം നടത്തുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നത്. നേരത്തെ ചെന്നൈ സൂപ്പര്‍ കിംഗ്‌സ്, ഡല്‍ഹി ക്യാപ്പിറ്റല്‍സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് എന്നീ ടീമുകളില്‍ താരം കളിച്ചിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍