Faf Du Plessis; ആര്‍സിബിയുടെ നായകന്‍ ഇനി അക്‌സറിന്റെ ഉപനായകന്‍; ഡു പ്ലെസിസിന് പുതിയ ദൗത്യം

രേണുക വേണു

തിങ്കള്‍, 17 മാര്‍ച്ച് 2025 (15:30 IST)
Faf Du Plessis: ഡല്‍ഹി ക്യാപിറ്റല്‍സിലെത്തിയ മുന്‍ ആര്‍സിബി നായകന്‍ ഫാഫ് ഡു പ്ലെസിസിനു പുതിയ ദൗത്യം. അക്‌സര്‍ പട്ടേല്‍ നയിക്കുന്ന ഡല്‍ഹി ടീമില്‍ ഉപനായകനായി ഡു പ്ലെസിസിനെ പ്രഖ്യാപിച്ചു. ഐപിഎല്ലിലെ പരിചയ സമ്പത്തും മുന്‍ സീസണുകളില്‍ നായകസ്ഥാനം വഹിച്ചതും പരിഗണിച്ചാണ് ദക്ഷിണാഫ്രിക്കയുടെ മുന്‍ താരം കൂടിയായ ഡു പ്ലെസിസിന് ഉപനായകസ്ഥാനം നല്‍കാന്‍ ഫ്രാഞ്ചൈസി തീരുമാനിച്ചത്. 
 
മെഗാ താരലേലത്തിനു മുന്നോടിയായി ഡു പ്ലെസിസിനെ ആര്‍സിബി റിലീസ് ചെയ്യുകയായിരുന്നു. താരലേലത്തില്‍ അടിസ്ഥാന വിലയായ രണ്ട് കോടിക്ക് ഡല്‍ഹി ഡു പ്ലെസിസിനെ സ്വന്തമാക്കുകയും ചെയ്തു. 
 
2012 സീസണ്‍ മുതല്‍ ഡു പ്ലെസിസ് ഐപിഎല്‍ കളിക്കുന്നുണ്ട്. ചെന്നൈ സൂപ്പര്‍ കിങ്‌സില്‍ നിന്നാണ് ഡു പ്ലെസിസ് ആര്‍സിബിയിലേക്ക് എത്തുന്നത്. 145 ഐപിഎല്‍ മത്സരങ്ങളില്‍ നിന്ന് 136.37 സ്‌ട്രൈക് റേറ്റില്‍ 4,571 റണ്‍സാണ് താരം നേടിയിരിക്കുന്നത്. ഇത്തവണ കെ.എല്‍.രാഹുലിനൊപ്പം ഡല്‍ഹിയുടെ ബാറ്റിങ് ഓപ്പണ്‍ ചെയ്യുക ഡു പ്ലെസിസ് ആയിരിക്കും. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍