ഞാന്‍ നന്നായി കളിച്ചതിന്റെ ക്രെഡിറ്റ് ഷമിക്ക്, ആ പന്ത് എന്റെ ദേഹത്ത് കൊണ്ടത് നിര്‍ണായകമായി: ഹാര്‍ദിക് പാണ്ഡ്യ

Webdunia
ബുധന്‍, 29 സെപ്‌റ്റംബര്‍ 2021 (09:34 IST)
മുംബൈ ഇന്ത്യന്‍സ് ആരാധകര്‍ക്ക് മാത്രമല്ല ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ക്ക് മുഴുവനായും വലിയ സന്തോഷത്തിലാണ്. ടി 20 ലോകകപ്പിനുള്ള സ്‌ക്വാഡില്‍ ഇന്ത്യ ഏറെ പ്രതീക്ഷയോടെ കാണുന്ന ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ ഫോമിലേക്ക് തിരിച്ചെത്തിയിരിക്കുന്നു. പഞ്ചാബ് കിങ്‌സിനെതിരായ മത്സരത്തില്‍ നിര്‍ണായകമായ 40 റണ്‍സ് നേടിയത് ഹാര്‍ദിക് പാണ്ഡ്യയാണ്. ഇന്നിങ്‌സിന്റെ തുടക്കത്തില്‍ പഞ്ചാബ് ബൗളര്‍മാര്‍ക്ക് മുന്നില്‍ അല്‍പ്പം പതറിയെങ്കിലും പിന്നീട് ഹാര്‍ദിക് ട്രാക്കിലേക്ക് തിരിച്ചെത്തി. തന്റെ മനോഭാവം മാറാന്‍ കാരണം പഞ്ചാബ് കിങ്‌സ് പേസര്‍ മുഹമ്മദ് ഷമിയാണെന്ന് മത്സരശേഷം ഹാര്‍ദിക് പാണ്ഡ്യ പറഞ്ഞു. ഷമി എറിഞ്ഞ ഒരു പന്ത് ഹാര്‍ദിക് പാണ്ഡ്യയുടെ ദേഹത്ത് കൊണ്ടിരുന്നു. ഇതാണ് തന്റെ മനോഭാവം മാറ്റിയതെന്നും ആക്രമിച്ചു കളിക്കാന്‍ മനസില്‍ തോന്നിപ്പിച്ചതെന്നും പാണ്ഡ്യ പറഞ്ഞു. 
 
'വളരെ സത്യസന്ധമായി പറഞ്ഞാല്‍ ഇതിന്റെ ക്രെഡിറ്റ് ഞാന്‍ ഷമിക്ക് നല്‍കും. ഷമി എറിഞ്ഞ പന്ത് ദേഹത്ത് കൊണ്ടത് എന്നെ ഉണര്‍ത്തി. കളിച്ചുകൊണ്ടിരിക്കുമ്പോള്‍ ഇക്കാര്യം ഞാന്‍ കിറോണ്‍ പൊള്ളാര്‍ഡിനോടും പറഞ്ഞു. ആ പന്ത് ശരീരത്തില്‍ കൊണ്ടതോടെ എനിക്ക് കാര്യങ്ങളെല്ലാം മാറി. ആ പന്തിനു മുന്‍പ് ഞാന്‍ പ്രതിരോധത്തിലായിരുന്നു. തൊട്ടുമുന്‍പത്തെ പന്തില്‍ സംഭവിച്ചത് എല്ലാം മറന്ന് എന്റെ നൂറ് ശതമാനവും അടുത്ത പന്തിനായി നല്‍കുകയായിരുന്നു ഞാന്‍. ഓരോ അവസരങ്ങളും പുതിയ അവസരങ്ങളാണെന്ന് ഞാന്‍ എന്റെ മനസില്‍ ഉറപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു,' പാണ്ഡ്യ പറഞ്ഞു. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article