സണ്‍റൈസേഴ്‌സിന്റെ സൂര്യന്‍ ഇനിയും ഉദിച്ചിട്ടില്ല, ടി20യില്‍ കമ്മിന്‍സിന് 20 കോടി എന്നത് നഷ്ടകച്ചവടം

Webdunia
ചൊവ്വ, 19 ഡിസം‌ബര്‍ 2023 (15:47 IST)
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ പതിനേഴാം സീസണിന് മുന്നോടിയായുള്ള താരലേലത്തില്‍ ഓസീസ് നായകനായ പാറ്റ് കമ്മിന്‍സിനെ ടീമിലെത്തിക്കാന്‍ 20.5 കോടി രൂപയാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് മുടക്കിയത്. ഐപിഎല്‍ ചരിത്രത്തില്‍ തന്നെ 20 കോടി രൂപ പ്രതിഫലം വാങ്ങുന്ന താരമായി ഇതോടെ കമ്മിന്‍സ് മാറി. ആര്‍സിബിയായിരുന്നു ലേലത്തില്‍ കമ്മിന്‍സിനായി ശക്തമായി രംഗത്ത് വന്ന മറ്റൊരു ടീം.
 
ഓസ്‌ട്രേലിയക്കായി ഏകദിന ലോകകപ്പ് നേടികൊടുത്തെങ്കിലും ടി20 ക്രിക്കറ്റില്‍ കമ്മിന്‍സിന് 20 കോടി രൂപയെന്നത് നഷ്ടക്കച്ചവടമാണെന്നാണ് ടി20യിലെ താരത്തിന്റെ റെക്കോര്‍ഡുകള്‍ സൂചിപ്പിക്കുന്നത്.ഓസ്‌ട്രേലിയക്കായി ടി20 ക്രിക്കറ്റില്‍ 50 മത്സരങ്ങള്‍ കളിച്ച താരം ആകെ നേടിയത് 55 വിക്കറ്റുകളാണ്. 116 റണ്‍സാണ് ഓസീസിനായി കമ്മിന്‍സ് ടി20യില്‍ നേടിയിട്ടുള്ളത്. ഐപിഎല്ലില്‍ കൊല്‍ക്കത്ത താരമായിരുന്ന കമ്മിന്‍സ് ചില മുന്നുന്ന പ്രകടനങ്ങള്‍ കാഴ്ചവെച്ചിട്ടുണ്ടെങ്കിലും 42 ഐപിഎല്‍ മത്സരങ്ങളില്‍ നിന്നും 45 വിക്കറ്റുകളാണ് ആകെ നേടിയിട്ടുള്ളത്. 8.54 എന്നതാണ് താരത്തിന്റെ ഇക്കോണമി എന്നതില്‍ റണ്ണൊഴുക്ക് നിയന്ത്രിക്കുന്നതിലും താരം വിജയമല്ലെന്ന് കാണാം. 379 റണ്‍സ് മാത്രമാണ് ഐപിഎല്ലില്‍ താരത്തിന്റെ സമ്പാദ്യം.
 
ഏകദിന ഫോര്‍മാറ്റിലും ടെസ്റ്റിലും മികച്ച താരമെന്ന് നിസംശയം പറയാമെങ്കിലും ടി20 ക്രിക്കറ്റില്‍ ശരാശരി പ്രകടനമികവ് മാത്രമെ കമ്മിന്‍സ് ഇതുവരെയും പ്രകടിപ്പിച്ചിട്ടുള്ളു. ഇന്ത്യന്‍ പിച്ചുകളില്‍ ധാരാളം റണ്‍സ് വിട്ടുകൊടുക്കുമെന്നതും താരത്തിന്റെ പോരായ്മയാണ്.

അനുബന്ധ വാര്‍ത്തകള്‍

Next Article